മുസ്‌ലിംകൾ ശ്രീരാമന്‍റെ പിന്തുടർച്ചക്കാർ, ഇന്ത്യൻ നാഗരികതയുടെ അടിത്തറ സനാതന ധർമം -ജമാൽ സിദ്ദീഖി
text_fieldsജമാൽ സിദ്ദീഖി
ന്യൂഡൽഹി: ഇന്ത്യൻ നാഗരികതയുടെ അടിത്തറ സനാതന ധർമമാണെന്നും ശ്രീരാമനെയും ശ്രീകൃഷ്ണനെയും അംഗീകരിക്കാത്ത മുസ്‌ലിംകളെ യഥാർഥ മുസ്‌ലിംകളായി കണക്കാക്കാനാകില്ലെന്നും ബി.ജെ.പി മൈനോരിറ്റി മോർച്ച ദേശീയ അധ്യക്ഷൻ ജമാൽ സിദ്ദീഖി. എല്ലാ മുസ്‌ലിംകളും ശ്രീരാമന്‍റെ പിന്തുടർച്ചക്കാരാണ്. നമ്മൾ ആരാധനാരീതിയിൽ വ്യത്യാസം വരുത്തി. പരസ്പര ബന്ധിതമായ പാരമ്പര്യമാണ് ഇസ്‌ലാമിന്‍റേതെന്നും സിദ്ദീഖി ഇന്ത്യ ടുഡേയോട് പറഞ്ഞു.
“സനാതന ധർമം ഇസ്‌ലാമിനേക്കാൾ ഏറെ മുമ്പ് വന്നതാണ്. നമ്മുടെ നാഗരികതയുടെ അടിത്തറയാണത്. ഇസ്‌ലാമിൽ ഒന്നല്ല, ഒരുപാട് പ്രവാചകരിൽ വിശ്വസിക്കുന്നു. ഖുർആനിൽ 25 പ്രവാചകരെ കുറിച്ച് പറയുന്നു, എന്നാൽ ഹദീസുകളും ഇസ്‌ലാം വിശ്വാസങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് 1,24,000 പ്രവാചകരെ അയച്ചതായി പറയുന്നു. ശ്രീരാമനും ശ്രീകൃഷ്ണനും അവരിൽ ഉൾപ്പെട്ടില്ലെന്ന് നമുക്ക് പറയാനാകില്ലല്ലോ. അവർ ദൈവദൂതരാകാം.
എല്ലാ മുസ്‌ലിംകളും ശ്രീരാമന്‍റെ പിന്തുടർച്ചക്കാരാണ്. നമ്മൾ ആരാധനാരീതിയിൽ വ്യത്യാസം വരുത്തി, സംസ്കാരത്തിലല്ല. നമ്മുടെ സ്വത്വം ഇപ്പോഴും സനാതനത്തിന്‍റേതാണ്” -സിദ്ദീഖി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

