ബി.ജെ.പി മന്ത്രിമാർ ടി.ഡി.പി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു
text_fieldsഅമരാവതി: ആന്ധ്ര നിയമസഭയിൽ നിന്ന് രണ്ട് ബി.ജെ.പി മന്ത്രിമാർ രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിൽ നിന്ന് മന്ത്രിമാരെ പിൻവലിക്കാനുള്ള തീരുമാനം ആന്ധ്ര മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു അറിയിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നടപടി.
സംസ്ഥാന മന്ത്രിസഭയിലെ ബി.ജെ.പി പ്രതിനിധികളായ കാമിനേനി ശ്രീനിവാസ്, പഡികോണ്ടല മാനിക്യാല റാവുവുമാണ് രാജിവെച്ചത്. ബി.ജെ.പി എം.എൽ.എയായ അകുല സത്യനാരായണനാണ് രാജിക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രണ്ട് മന്ത്രിമാരും വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പെങ്കടുക്കില്ലെന്ന് ബി.ജെ.പി അറിയിച്ചു.
ടി.ഡി.പി മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെക്കാനുള്ള തീരുമാനം രാഷ്ട്രീയ അവസരവാദമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ആന്ധ്രക്ക് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയിൽ നിന്ന് പാർട്ടി മന്ത്രിമാരെ പിൻവലിക്കുമെന്ന് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
