Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിത ഗുസ്തി താരങ്ങൾക്ക് ബി.ജെ.പി മന്ത്രിയുടെ പിന്തുണ
text_fieldsbookmark_border
ന്യൂഡൽഹി: ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ലൈംഗിക പീഡനത്തിനെതിരെ സമരം നടത്തുന്ന വനിത ഗുസ്തി താരങ്ങൾക്ക് ഹരിയാന മന്ത്രിയും ബി.ജെ.പി നേതാവുമായ അനിൽ വിജ് പിന്തുണ പ്രഖ്യാപിച്ചു. താൻ കായിക മന്ത്രിയായിരുന്നതിനാൽ എപ്പോഴും അവർക്കൊപ്പമാണെന്നും സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് തന്റെ പിന്തുണയുണ്ടെന്നും അനിൽ വിജ് പറഞ്ഞു.
ആവശ്യമായി വന്നാൽ രമ്യമായ പരിഹാരത്തിനായി വിഷയം ഉന്നതതലത്തിൽ ചർച്ചചെയ്യുമെന്നും അനിൽ വിജ് പറഞ്ഞു. വനിത താരങ്ങളുടെ സമരം സംഭാഷണത്തിലൂടെ പരിഹരിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ആവശ്യപ്പെട്ടിരുന്നു.
Next Story

