Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
BJP meets on UP polls under shadow of Lakhimpur Kheri deaths
cancel
Homechevron_rightNewschevron_rightIndiachevron_rightനിയമസഭ തെരഞ്ഞെടുപ്പിൽ...

നിയമസഭ തെരഞ്ഞെടുപ്പിൽ ലഖിംപൂർ ഖേരി നഷ്​ടമുണ്ടാക്കുമെന്ന്​ ബി.ജെ.പി വിലയിരുത്തൽ; ഡൽഹിയിൽ യു.പി നേതാക്കളുടെ യോഗം

text_fields
bookmark_border

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ലഖിംപൂർ ഖേരിയിലെ കർഷകക്കൊല അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വെല്ലുവിളിയാകുമെന്ന വിലയിരുത്തലിൽ ബി.ജെ.പി. ലഖിംപൂർ ഖേരി സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട്​ ബി.ജെ.പിയുടെ യു.പിയിലെ നേതാക്കളുടെ യോഗം ഡൽഹിയിൽ സംഘടിപ്പിച്ചു. നാലുമണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ ലഖിംപൂർ ഖേരിയായിരുന്നു മുഖ്യ ചർച്ചാവിഷയം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്ര കർഷകർക്ക്​ ഇടയിലേക്ക്​ കാർ ഓടിച്ചുകയറ്റിയതാണ്​ സംഭവങ്ങളുടെ തുടക്കം. കേസിൽ ആശിഷ്​ മിശ്രയെ കഴിഞ്ഞദിവസം പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. നിലവിൽ മൂന്നുദിവസത്തെ പൊലീസ്​ കസ്റ്റഡിയിലാണ്​ ആശിഷ്​. മകൻ അറസ്റ്റിലായതിന്​ പിന്നാലെ അജയ്​ മിശ്രയുടെ രാജി​ ആവശ്യ​െപ്പട്ട്​ കർഷക സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

അതേസമയം അജയ്​ മിശ്രയുടെ രാജിയുണ്ടാകി​െല്ലന്നാണ്​ വിവരം. സംഭവ സ്​ഥാലത്ത്​ താനോ മക​നോ ഉണ്ടായിരുന്നില്ലെന്നാണ്​ അജയ്​ മിശ്ര ഉന്നയിക്കുന്ന വാദം.

കേന്ദ്രമന്ത്രി രാജിവെച്ചാൽ ബി.ജെ.പിക്ക്​ ​നിയമസഭ തെരഞ്ഞെടുപ്പിൽ ക്ഷീണമാകുമെന്നാണ്​ പാർട്ടിയുടെ കണക്കുകൂട്ടൽ. അതിനാൽ തന്നെ അജയ്​ മിശ്ര രാജിവെക്കണമോ എന്ന കാര്യവും യോഗത്തിൽ ചർച്ചയായി. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, പാർട്ടി സെക്രട്ടറി ബി.എൽ. സന്തോഷ്​, യു.പിയുടെ ചുമതലയുള്ള രാധ മോഹൻ സിങ്​, തെരഞ്ഞെടുപ്പ്​ ചുമതല നിർവഹിക്കുന്ന ധർമേന്ദ്ര പ്രധാൻ, യു.പി ബി.ജെ.പി പ്രസിഡന്‍റ്​ സ്വതന്ത്ര ദേവ്​, യു.പി ഓർഗ​ൈനസേഷനൽ സെക്രട്ടറി സുനിൽ ബൻസാൽ തുടങ്ങിയവർ യോഗത്തിൽ പ​ങ്കെടുത്തു.

സംസ്​ഥാനത്തെ ജനസംഖ്യയുടെ 11 ശതമാന​േത്താളം വരുന്ന കർഷരെയോ അല്ലെങ്കിൽ അത്രതന്നെ വരുന്ന ബ്രാഹ്മണരെയോ ഒഴിവാക്കാതെ തീരുമാനത്തിലെത്താനുള്ള നെ​ട്ടോ​ട്ടത്തിലാണ്​ ബി.ജെ.പി. ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടയാളാണ്​ അജയ്​ മി​ശ്ര. അജയ്​ മിശ്രയെ സംരക്ഷിച്ചില്ലെങ്കിൽ ബ്രാഹ്മ​ണ വോട്ടിൽ തിരിച്ചടിയുണ്ടാകും. സംരക്ഷിച്ചാൽ കർഷകരുടെ വോട്ടിൽ വിള്ളലുണ്ടാകും. ബ്രാഹ്മണർ ജനസംഖ്യയിൽ കുറവാണെങ്കിലും സംസ്​ഥാനത്തെ തെരഞ്ഞെടുപ്പിൽ ചില​ സമയങ്ങളിൽ നിർണായകമാകാറുണ്ട്​. ഇവരുടെ ​േവാട്ട്​ ബാങ്ക്​ നഷ്​ടപ്പെടാതെ ലംഖിപൂർ വിഷയത്തെ മറികടക്കുകയെന്നതാണ്​ ബി.ജെ.പിയുടെ പ്രധാന വെല്ലുവിളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakhimpur KheriBJPLakhimpur Kheri Violence
News Summary - BJP meets on UP polls under shadow of Lakhimpur Kheri deaths
Next Story