Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതന്ത്രം വീണ്ടും വിജയം;...

തന്ത്രം വീണ്ടും വിജയം; ജെ.ഡി.യുവിനെ ഓവർടേക്ക്​ ചെയ്​ത്​ വ​ല്ല്യേട്ടനാകാൻ ബി.ജെ.പി

text_fields
bookmark_border
തന്ത്രം വീണ്ടും വിജയം; ജെ.ഡി.യുവിനെ ഓവർടേക്ക്​ ചെയ്​ത്​ വ​ല്ല്യേട്ടനാകാൻ ബി.ജെ.പി
cancel

ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വോ​ട്ടെണ്ണൽ പുരോഗമിക്കവെ ജെ.ഡി.യുവിനെ ഓവർടേക്ക്​ ചെയ്​ത്​ ബി.ജെ.പി എൻ.ഡി.എയിലെ ഏറ്റവും വലിയ ഘടകകക്ഷിയായി മാറുന്നു. കർണാടക മഹാരാഷ്​ട്ര, പഞ്ചാബ്​ സംസ്​ഥാനങ്ങളിൽ സഖ്യകക്ഷികളെ പിന്നിലാക്കിക്കൊണ്ട്​ മുന്നേറാൻ ബി.ജെ.പി പയറ്റിയ തന്ത്രം ബിഹാറിലും വിജയം കാണുന്നതായാണ്​ ആദ്യ ഫലസൂചനകൾ കാണിച്ചു തരുന്നത്​.

നിലവിൽ 71 സീറ്റുകളിൽ ലീഡ്​ ചെയ്യുന്ന ബി.ജെ.പി ജെ.ഡി.യുവിനേക്കാൾ മു​ന്നിലാണ്​. 52 സീറ്റുകളിൽ മാത്രമാണ്​ ജെ.ഡി.യുവിന്​ മുൻതൂക്കമുള്ളത്​. 243 അംഗ നിയമസഭയിൽ പകുതി വീതം സീറ്റുകളായിരുന്നു ഇരുപാർട്ടികൾക്കും മാറ്റിവെച്ചത്​. ബി.ജെ.പിക്ക്​ 121 സീറ്റും ജെ.ഡി.യുവിന്​ 122 സീറ്റുകളും ലഭിച്ചു.

ഇപ്പോഴത്തെ ട്രെൻഡ്​ തുടരുകയാണെങ്കിൽ ചരിത്രത്തിൽ ആദ്യമായി ബിഹാറിൽ എൻ.ഡി.എയിലെ വല്യേട്ടനായി മാറാൻ ബി.ജെ.പിക്കാകും. 2015ൽ ബി.ജെ.പിയും ജെ.ഡി.യുവും വേറെ വേറെ സഖ്യങ്ങളായാണ്​ മത്സരിച്ചത്​.

ആർ.ജെ.ഡിക്കും കോൺഗ്രസിനുമൊപ്പം സഖ്യമായി മത്സരിച്ചിരുന്ന ജെ.ഡി.യു 71 സീറ്റുകളിൽ വിജയിച്ചിരുന്നു. എന്നാൽ 53 സീറ്റുകളിലായിരുന്നു ബി.ജെ.പിക്ക്​ വിജയിക്കാനായത്​. പിന്നാലെ മഹാസഖ്യം വിട്ട്​ വന്ന നിതീഷ്​ കുമാറും പാർട്ടിയും ബി.ജെ.പിയുമായി ​ൈകകോർത്ത്​ ഭരണം പിടിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDAbihar election 2020jduBJP
Next Story