Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്ഥാനിലെ തിരിച്ചടി; ഒഡീഷയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ബി.ജെ.പി സർക്കാർ ശ്രമിച്ചേക്കുമെന്ന് ബി.ജെ.ഡി

text_fields
bookmark_border
news
cancel

ഭുവനേശ്വർ: രാജസ്ഥാനിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഒഡീഷയിലെ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ സംസ്ഥാന ബി.ജെ.പി സർക്കാർ ശ്രമിച്ചേക്കുമെന്ന് ബിജു ജനതാദൾ (ബിജെഡി) ആരോപിച്ചു.

ഭുവനേശ്വറിൽ ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ബി.ജെ.ഡി വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ പ്രതാപ് ജേനയാണ് ആരോപണം ഉന്നയിച്ചത്. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്കെതിരായ ജനരോഷം വർധിക്കുന്നതിന്റെ സൂചനയാണെന്നും ഒഡീഷയിലും സമാനമായ ഫലം ഉണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു.

ജനാധിപത്യത്തിന്റെ അടിത്തറയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ. അവ കൃത്യസമയത്ത് നടത്തണം. സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തീയതി ബി.ജെ.പി സർക്കാർ എത്രയും വേഗം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് ബി.ജെ.പി വോട്ട് നേടിയതെന്നും അതിനാൽ ജനങ്ങൾ പാർട്ടിയിൽനിന്ന് അകലുകയാണെന്നും പ്രതാപ് ജേന ആരോപിച്ചു.

ബി.ജെ.പിയുടെ അടിത്തറയിലുള്ള പിന്തുണ കുറഞ്ഞുവരുന്നതാണ് രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെട്ടിരുന്ന നിരവധി മേഖലകളിൽ ബി.ജെ.പി പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. മുതിർന്ന ബി.ജെ.പി നേതാക്കൾ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലും പാർട്ടിക്ക് തിരിച്ചടി നേരിട്ടെന്നും പ്രതാപ് ജേന കൂട്ടിച്ചേർത്തു.

രാജസ്ഥാനിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ കോൺഗ്രസ് വലിയ മുന്നേറ്റം നടത്തിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം, 37 ജില്ലകളിലായി നടന്ന ഞ്ചായത്ത് സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 1,271 ജില്ലാ പരിഷത്ത് സീറ്റുകളിൽ 794 എണ്ണവും 7,520 പഞ്ചായത്ത് സമിതി സീറ്റുകളിൽ 3,758 എണ്ണവും കോൺഗ്രസ് നേടി. ബിജെപിക്ക് 357 ജില്ലാ പരിഷത്ത് സീറ്റുകളും 2,213 പഞ്ചായത്ത് സമിതി സീറ്റുകളുമാണ് നേടാനായത്.

അവകാശവാദമനുസരിച്ച്, 37 ൽ 25 ഇടത്തു കോൺഗ്രസ് ഭരിക്കും. 9 ഇടത്താണ് ബിജെപി മുന്നിലെത്തിയത്. പഞ്ചായത്ത് സമിതികളിൽ 269 ഇടത്ത് കോൺഗ്രസിനു ഭരണം ലഭിക്കും. ബിജെപിക്ക് 73 ഇടത്തും. ഭാരതീയ ആദിവാസി പാർട്ടി (215 സീറ്റ്), സിപിഎം (50 സീറ്റ്), ബിഎസ്പി (44 സീറ്റ്) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ആംആദ്മി പാർട്ടി 2 സീറ്റിലേക്കു ചുരുങ്ങി.

ജനവിധി അംഗീകരിക്കുന്നതായി രാജസ്ഥാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മദൻ റാത്തോഡ് വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങളിലൂടെയാണ് കോൺഗ്രസ് വോട്ട് നേടിയതെന്നും അദ്ദേഹം ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം റിപ്പോർട്ട് തേടിയതായി ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajasthan setback; BJD says BJP govt may try to defer Odisha panchayat polls
Next Story