Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമബംഗാൾ...

പശ്ചിമബംഗാൾ സെക്രട്ടറിയേറ്റിലേക്ക്​ ബി.ജെ.പി മാർച്ച്​; പ്രക്ഷോഭകർക്ക്​ നേരെ ലാത്തിചാർജും കണ്ണീർവാതക പ്രയോഗവും

text_fields
bookmark_border
പശ്ചിമബംഗാൾ സെക്രട്ടറിയേറ്റിലേക്ക്​ ബി.ജെ.പി മാർച്ച്​; പ്രക്ഷോഭകർക്ക്​ നേരെ ലാത്തിചാർജും കണ്ണീർവാതക പ്രയോഗവും
cancel

കൊൽക്കത്ത: ബി.​െജ.പി പ്രവർത്തകരുടെ കൊലപാതകത്തിൽ മമതബാനർജി സർക്കാർ സ്വന്തം പാർട്ടിക്കാരായ പ്രതികളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച്​ ബി.ജെ.പി നടത്തിയ സെക്രട്ടറിയേറ്റ്​ മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിന്​ മുന്നിലെത്തിയ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കോവിഡ്​ പശ്ചാത്തലത്തിൽ സമ്മേളനങ്ങൾ നിരോധിച്ച സർക്കാർ ഉത്തരവ്​ ലംഘിച്ചാണ്​ ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തിയത്.

ബി.ജെ.പി പ്രക്ഷോഭകർ ബംഗാൾ സർക്കാർ സെക്രട്ടേറിയറ്റായ നബന്നക്ക്​ അകത്തേക്ക്​ ഇരച്ചുകയറാൻ ശ്രമിച്ചു. ഇതോടെ പൊലീസ്​ ലാത്തിവീശി. ഇത്​ സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ്​ ജലപീരങ്കിയു​ം കണ്ണീർവാതകവും പ്രയോഗിച്ചു. പൊലീസ് പ്രവർത്തകരെ തല്ലുകളും ഓടിയവരെ കല്ലെറിയുകയും ചെയ്​ത​ുവെന്ന്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കൈലാഷ്​ വിജയവർഗിയ പറഞ്ഞു.

മുഖ്യമന്ത്രി മമത ബാനർജിയുടെ ഓഫീസ്​ ഉൾപ്പെടെയുള്ളവ സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് ശുചിത്വവൽക്കരണത്തിനായി ഇന്ന് അടച്ചിരുന്നു. എന്നാൽ 'നബന്ന ചലോ' എന്ന പ്രതിഷേധ പരിപാടി നടക്കുമെന്നതിനാലാണ്​ മുഖ്യമന്ത്രിയുടെ ഓഫീസ്​ പൂട്ടിയിട്ടതെന്ന്​ ബി.ജെ.പി നേതാക്കൾ ആരോപിച്ചു. ഈ നടപടി മുഖ്യമന്ത്രി ഭയക്കുന്നുവെന്നതി​െൻറ അടയാളമാണെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.

തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിച്ച് 'നബന്ന ചലോ' എന്ന സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടിക്ക് ബി.ജെ.പി. ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധത്തിൽ പ​ങ്കെടുക്കാൻ ബി.ജെ.പിയ​ുടെ യുവജനവിഭാഗം മേധാവി തേജസ്വി സൂര്യയും കൊൽക്കത്തയിലെത്തിയിരുന്നു.

ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ രാജു ബാനര്‍ജി, എം.പി. ജ്യോതിര്‍മയി സിങ് മഹാതോ തുടങ്ങി നിരവധി നേതാക്കള്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. ബംഗാള്‍ പോലീസിൻെറ നടപടിയില്‍ പ്രതിഷേധിച്ച് ഹൗറയില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ടയറുകള്‍ക്ക് തീയിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeTear GasWest Bengal policeBJP
Next Story