ആപ് എം.എൽ.എമാരെ സ്വാധീനിക്കാൻ ബി.ജെ.പി; ഓഡിയോ പുറത്തുവിട്ട് സിസോദിയ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എമാരെ പണം നൽകി സ്വാധീനിക്കാൻ ബി.ജെ.പി ശ്രമം നടത്തിയതായി ആരോപിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇക്കാര്യം വ്യക്തമാക്കുന്ന ബി.ജെ.പി ദല്ലാളിന്റെ ഓഡിയോ ക്ലിപ് സിസോദിയ വാർത്തസമ്മേളനത്തിൽ പുറത്തുവിടുകയും ചെയ്തു. തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നുപേരിലൊരാളുടെ ശബ്ദമാണ് ഇതിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇയാൾക്ക് ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഓഡിയോയിൽ പറയുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കുറിച്ചാണെങ്കിൽ, അദ്ദേഹം രാജിവെക്കണമെന്നും സിസോദിയ ആവശ്യപ്പെട്ടു. ഡൽഹിയിലെ 43 ആപ് എം.എൽ.എമാരെ സ്വാധീനിക്കാൻ പണം മാറ്റിവെച്ചിട്ടുണ്ടെന്ന് ഓഡിയോയിൽ പറയുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

