Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയാണ്​ ഇന്ത്യ...

മോദിയാണ്​ ഇന്ത്യ ​പ്രചാരണം; കോൺഗ്രസിൻെറ തെറ്റ്​ ബി.ജെ.പി ആവർത്തിക്കുന്നു -മായാവതി

text_fields
bookmark_border
Mayawaty
cancel

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ ശക്​തമായ വിമർശനവുമായി ബി.എസ്​.പി അധ്യക്ഷ മായാവതി രംഗത്ത്​. മോദിയാണ്​ ഇന്ത്യ എന്ന ത രത്തിൽ ബി.ജെ.പിയും ആർ.എസ്​.എസും നടത്തുന്ന പ്രചാരണം ഇന്ത്യൻ ജനാധിപത്യത്തെ അപമാനിക്കലാണെന്ന്​​ മായാവതി പറഞ്ഞു. ക ോൺഗ്രസ്​ മുമ്പ്​ ചെയ്​ത തെറ്റ്​ ബി.ജെ.പി ആവർത്തിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

ട്വിറ്ററിലൂടെയാണ്​ മായാവതി ബി.ജെ.പിക്കെതിരെ വിമർശനമുന്നയിച്ചത്​. ‘മോദി എന്നാൽ ഇന്ത്യയാണ്​, ഇന്ത്യ എന്നാൽ മോദിയാണ്​ എന്ന തരത്തിലുള്ള ചിത്രീകരണം വഴി ബി.ജെ.പിയും ആർ.എസ്​.എസും കോൺഗ്രസ്​ ചെയ്​ത അബദ്ധവും ഇന്ത്യയെയും ജനാധിപത്യ​െത്തയും അപമാനിക്കലും ആവർത്തിക്കുകയാണ്​. ഇന്ദിരയെന്നാൽ ഇന്ത്യ, ഇന്ത്യ എന്നാൽ ഇന്ദിര എന്ന തരത്തിൽ കോൺഗ്രസ്​ ഇത്​ മുമ്പ്​ ചെയ്​തിരുന്നു. വളരെ ശോചനീയവും അപലപിക്കപ്പെടേണ്ടതുമാണിത്​. ഈ പാപത്തിന്​ ജനങ്ങൾ മാപ്പു നൽകില്ല’ -മായാവതി ട്വീറ്റ്​ ചെയ്​തു.

നേരത്തെ, ഗാസിയാബാദിലെ തെരഞ്ഞെടുപ്പ്​ റാലിക്കിടെ, ഇന്ത്യൻ സേനയെ മോദിയുടെ സൈന്യം എന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ വിശേഷിപ്പിച്ചിരുന്നു. അതിനു പിറ​െകയാണ്​ മായാവതിയുടെ വിമർശനം. ഭീകരർക്ക്​ കോൺഗ്രസ്​ ബിരിയാണി വിളമ്പു​േമ്പാൾ മോദിയുടെ സൈന്യം അവർക്ക്​ ബോംബും വെടിയുണ്ടകളുമാണ്​ നൽകുന്നത്​ എന്നായിരുന്നു യോഗിയുടെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsMayawatyBJPBJPLok Sabha Electon 2019
News Summary - BJP Making Same Mistake As Congress: Mayawati -India News
Next Story