ലോക്സഭയിൽ ബി.ജെ.പിക്ക് അംഗബലം 273 ആയി
text_fieldsന്യൂഡൽഹി: യു.പിയിലെ കൈരാന, മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയയില്‍ സീറ്റുകൾ നഷ്ടപ്പെട്ടതോടെ ലോക്സഭയിൽ ബി.ജെ.പിയുടെ അംഗബലം 273 ആയി കുറഞ്ഞു. സ്പീക്കർ സുമിത്ര മഹാജനെ ഒഴിവാക്കിയാണിത്. കർണാടകത്തിലെ മൂന്നും ജമ്മു-കശ്മീരിലെ ഒരു സീറ്റും ഒഴിഞ്ഞു കിടക്കുന്നതിനാൽ ലോക്സഭയിൽ കേവല ഭൂരിപക്ഷത്തിന് 270 സീറ്റ് മതി. 2
014 ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് 282 സീറ്റുപിടിച്ച പാർട്ടിക്ക് നാലു വർഷം കൊണ്ട് കൈമോശം വന്നത് എട്ടു സീറ്റാണ്. കർണാടക തെരഞ്ഞെടുപ്പു മുൻനിർത്തി യെദിയൂരപ്പ, ബി. ശ്രീരാമുലു എന്നിവർ എം.പി സ്ഥാനം രാജിവെച്ചത് ഉൾപ്പെടെയാണിത്. ഇനി ചെറിയൊരു ഇളക്കമുണ്ടായാൽ, സഖ്യകക്ഷികളെ ആശ്രയിക്കാതെ അധികാരത്തിൽ തുടരാനാവില്ല.
ഒഴിവുള്ള സീറ്റുകൾകൂടി ഉൾപ്പെടുത്തിയാൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 272 സീറ്റ്. ബി.ജെ.പിക്ക് 273, കോൺഗ്രസ് 48, എ.െഎ.എ.ഡി.എം.കെ 37, തൃണമൂൽ കോൺഗ്രസ് 34, ബി.ജെ.ഡി 20, മറ്റ് വിവിധ പാർട്ടികൾ ചേർന്നാൽ 128 എന്നിങ്ങനെയാണ് കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
