ലാഭകരമായ പൊതുമേഖല സ്ഥാപനങ്ങൾ മോദി സുഹൃത്തുക്കൾക്ക് വിൽക്കുന്നു -സോണിയ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ നരേന്ദ്രമോദി തെൻറ സുഹൃത്തുക്കൾക്ക് വിൽക്കുന്നുവെന്ന് സോണിയ ഗാന്ധി വിമർശിച്ചു. നരേന്ദ്രമോദി സർക്കാൻ പൗരെൻറ മൗലികാവകാശങ്ങൾ ഇല്ലാതാക്കുകയാണ്. വാട്ട്സ് ആപ്പിലൂടെ സ്വകാര്യവിവരങ്ങൾ ചോർന്നത് ഗൗരവകരമായ വിഷയമാണെന്നും സോണിയ പറഞ്ഞു. കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗത്തിലാണ് സോണിയയുടെ വിമർശനം.
കശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെയും സോണിയ ഗാന്ധി വിമർശിച്ചു. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്ക് പ്രവേശനാനുമതി നിഷേധിച്ച ജമ്മു കശ്മീരിൽ യൂറോപ്യൻ എം.പിമാർക്ക് സന്ദർശനം നടത്താം. മോദിയുടെയും അമിത് ഷായുടേയും ഇത്തരം പ്രവർത്തികൾ ലജ്ജാകരമാണെന്നും സോണിയ പറഞ്ഞു.
മഹാരാഷ്ട്രയിൽ ഭരണംപിടിച്ചെടുക്കാൻ ബി.ജെ.പി കളിച്ചത് നാണംകെട്ട കളികളായിരുന്നു. എന്നാൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലെന്നും അവർ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
