പഴയ ഹൈദരാബാദ് മിനി പാകിസ്താനെന്ന്; എം.എൽ.എക്കെതിരെ കേസ്
text_fieldsഹൈദരാബാദ്: പഴയ കാലത്തെ ഹൈദരാബാദ് നഗരം മിനി പാകിസ്താനെന്ന് പരാമർശിച്ച എം.എൽ.എക്കെതിരെ കേസ്. ബി.ജെ.പി എം.എൽ.എ രാജാസിങ് ലോധാണ് കഴിഞ്ഞ ദിവസം നടന്ന ടിവി അഭിമുഖത്തിനിടെ വിവാദ പരാമർശം നടത്തിയത്.
താൻ സ്വകാര്യ സേനക്ക് രൂപം നൽകിയിട്ടുണ്ടെന്നും മറ്റുള്ളവരോട് പോരാടുന്നതിന് യുവാക്കൾക്ക് മാരകായുധങ്ങൾ ഉപയോഗിച്ച് പരിശീലനം നൽകുന്നുണ്ടെന്നും ഇയാൾ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. തെലുങ്കാനയിലെ ഗോഷമഹൽ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് രാജാ സിങ്.
എം.എൽ.എയുടെ പരാമർശം പൊതുസമൂഹത്തിൽ വിദ്വേഷമുണ്ടാക്കാനും ക്രമസമാധാനം തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും സെക്ഷൻ 153 എ പ്രകാരം കേസെടുത്തതായും പൊലീസ് കമീഷണർ അറിയിച്ചു.
ആയുധ പരിശീലനം നടത്തിയതിനും വിവാദ പ്രസംഗം നടത്തിയതിനും ദാരാസാഗ് ജിഹാദൂ ഷാദത് നേതാവ് മുഹമ്മദ് അബ്ദുൽ മജീദിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
