Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി ബി.ജെ.പി...

യു.പി ബി.ജെ.പി എം.എൽ.എക്കെതിരെ പീഡന പരാതിയുമായി പെൺകുട്ടി

text_fields
bookmark_border
യു.പി ബി.ജെ.പി എം.എൽ.എക്കെതിരെ പീഡന പരാതിയുമായി പെൺകുട്ടി
cancel

ന്യൂഡൽഹി:  ​പ്രായപൂർത്തിയാവുന്നതിന്​ മുമ്പ്​ തന്നെ ഉത്തർപ്രദേശ്​ ബി.ജെ.പി എം.എൽ.എ രണ്ട്​ വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി പെൺകുട്ടി രംഗത്ത്​. ബദൗനിയിലെ ബിസൗലി മണ്ഡലത്തിലെ എം.എൽ.എ കുശാഗ്ര സാഗറിനെതിരെയാണ് ​ബറെയ്​ലി പൊലീസിൽ പരാതി നൽകിയത്.

​എം.എൽ.എയുടെ വീട്ടുജോലിക്കാരിയുടെ മകളാണ്​ പരാതിക്കാരി. എം.എൽ.എ തന്നെ വിവാഹ വാഗ്​ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ്​ പരാതിയിൽ പറയുന്നത്​. കഴിഞ്ഞ വർഷം ജൂണിൽ ഉന്നാവോ പീഡനക്കേസിൽ ബി.ജെ.പി എം.എൽ.എ കുൽദീപ്​ സിങ്​ സെൻഗാർ സി.ബി.​െഎയുടെ പിടിയിലായി ദിവസങ്ങൾക്കു ശേഷമാണ്​ പീഡനം നടന്നത്​. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക്​ പ്രായപൂർത്തിയായിരുന്നില്ല. 

‘പ്രായപൂർത്തിയായ ശേഷം എം.എൽ.എ തന്നെ വിവാഹം ചെയ്യുമെന്നാണ്​ ആദ്യ തവണ പീഡിപ്പിച്ചപ്പോൾ​ അദ്ദേഹത്തി​​​​​െൻറ പിതാവ്​ യോഗേന്ദ്ര സാഗർ തനിക്ക്​  ഉറപ്പു നൽകിയിരുന്നത്​. എന്നാൽ എം.എൽ.എയുടെ വിവാഹം മറ്റൊരു യുവതിയുമായി നിശ്ചയിച്ചു. ജൂൺ17ന്​ അ​േദ്ദഹത്തി​​​​​െൻറ വിവാഹം നടക്കാൻ പോവുകയാണ്​. അതിന്​ താൻ അനുവദിക്കില്ല. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യും. തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ട്​ ഫോൺകോളുകൾ വരുന്നതായും സമൂഹത്തിൽ പരിഹാസപാത്രമായി മാറുകയാണ്​ താനെന്നും പെൺകുട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casebjp legislatormalayalam newsKushagra SagarBisauliUttar Pradesh
News Summary - UP BJP Legislator Accused of Rape-india news
Next Story