Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൂക്കുപാലം ദുരന്തം നടന്ന മോർബിയിൽ ബി.ജെ.പി മുന്നിൽ

text_fields
bookmark_border
morbi bridge tragedy
cancel

ന്യൂഡൽഹി: തൂക്കുപാലം ദുരന്തം നടന്ന മോർബിയിൽ ആദ്യഘട്ട ഫലസൂചനകൾ വരുമ്പോൾ ബി.ജെ.പി മുന്നിൽ. കാന്തിലാൽ അമൃതിയയാണ് മുന്നേറുന്നത്. തൂക്കുപാലം ദുരന്തത്തെ തുടർന്ന് എം.എൽ.എ ബ്രിജേഷ് മെർജയെ മാറ്റി മുൻ എം.എൽ.എ കാന്തിലാലിനെ ബി.ജെ.പി സ്ഥാനാർഥിയാക്കുകയായിരുന്നു.

ജയന്തിലാൽ ജെർജാബി പട്ടേലാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. പങ്കജ് റാൻസാരിയയാണ് ആം ആദ്മി പാർട്ടി സ്ഥാനാർഥി. അതേസമയം ബി.ജെ.പി ഗുജറാത്തിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. 140ലേറെ സീറ്റുകളിലാണ് ബി.ജെ.പി മുന്നേറുന്നത്. ​കോൺഗ്രസ് 20ലേറെ സീറ്റുകളിലാണ് മുന്നേറ്റം. എ.എ.പി എട്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ഗുജറാത്തിൽ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ ദുരന്തിൽ 130ലേറെ പേർ മരിച്ചിരുന്നു. പാലം പുനർ നിർമ്മിച്ചതിൽ വ്യാപക അഴിമതിിയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP Leads In Morbi, Where 130 People Dies In Bridge Tragedy
Next Story