യു.പിയിൽ ബി.ജെ.പി യുവനേതാവിെൻറ ഭാര്യ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റു മരിച്ചു
text_fieldsബാരബങ്കി (യു.പി): ബി.ജെ.പി യുവനേതാവിെൻറ ഭാര്യയെ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റ് മരി ച്ചനിലയിൽ കണ്ടെത്തി. ഭാരതീയ ജനത യുവമോർച്ച ജില്ല ഭാരവാഹിയായ രാഹുൽ സിങ്ങിെൻറ ഭാര ്യ സ്നേഹലതയാണ് (28) ഫത്തേപൂരിന് സമീപം കൊല്ലപ്പെട്ടത്.
സംഭവത്തിനു പിന്നിൽ രാഹുൽ സിങ്ങാണെന്ന് ആരോപിച്ച് സ്നേഹലതയുടെ പിതാവ് രാംകുമാർ പൊലീസിൽ പരാതി നൽകി. ഇയാളുടെ വീട്ടുകാർ സ്ത്രീധനമായി കാർ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം ആരോപിച്ചു.
ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. അതേസമയം, സ്നേഹലതയുമൊത്ത് ദൗലത്പൂരിലേക്ക് പോകവേ മോഷ്ടാക്കളെന്ന് സംശയിക്കുന്ന ചിലർ വണ്ടി തടഞ്ഞുനിർത്തി മർദിക്കുകയും എതിർത്ത സ്നേഹലതയെ വെടിവെച്ചിടുകയുമായിരുന്നെന്ന് രാഹുൽ സിങ് പൊലീസിന് മൊഴിനൽകി.
