Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദൈവങ്ങളാണെന്ന മട്ടിൽ...

ദൈവങ്ങളാണെന്ന മട്ടിൽ ബി.ജെ.പി നേതാക്കൾ രഥത്തിലാണ്​ യാത്ര -മമത ബാനർജി

text_fields
bookmark_border
mamata banerjee
cancel

കൊൽക്കത്ത: ബി.ജെ.പിയുടെ രഥയാത്രയെ പരിഹസിച്ച്​ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്​ നേതാവുമായ മമത ബാനർജി. ദൈവങ്ങളാണെന്ന മട്ടിൽ ബി.ജെ.പി നേതാക്കൾ രഥത്തിലാണ്​ യാത്ര ചെയ്യുന്നയെന്ന്​ മമത പറഞ്ഞു.

"രഥയാത്ര മതപരമായ ഒരു ഉത്സവമാണ്. നാമെല്ലാവരും ഈ ഉത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. ജഗന്നാഥൻ, ബലറാം, സുഭദ്രദേവി എന്നിവർ ഈ രഥങ്ങളിൽ യാത്ര ചെയ്യുന്നത് നമുക്കറിയാം. എന്നാൽ, ബി.ജെ.പി നേതാക്കൾ ഈ രഥ യാത്രയെ സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ബി.ജെ.പി നേതാക്കൾ ദൈവങ്ങളാണെന്ന മട്ടിൽ രഥങ്ങളിലാണ്​ സഞ്ചരിക്കുന്നത്​ " -മമത ബാനർജി പറഞ്ഞു. റൈഗഞ്ചിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത്​ സംസാരിക്കുകയായിരുന്നു അവർ.

" ബി.ജെ.പി ചിന്തിക്കുന്നത്​ അവർക്ക് പണമുണ്ടെന്നും​ എന്തും ചെയ്യാമെന്നുമാണ്. പണത്തേക്കാൾ വലുതാണ് മനുഷ്യൻ. എന്താണോ ആവശ്യം അതിന്​ള മാത്രമാണ്​ പണം പ്രധാനം. അതിലപ്പുറമല്ല," -മമത പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി സംസ്ഥാനത്തിന്​ പുറത്തുനിന്നുള്ളവരെ കൊണ്ടുവരികയാണെന്ന ആരോപണം മമത ആവർത്തിച്ചു. പുറത്തു നിന്നുള്ള ചിലർ ആഢംബര കാറുകളിലെത്തുകയും ഗ്രാമീണരുടെ വീടുകളിൽ നിന്ന്​ ഭക്ഷണം കഴിക്കുമെന്ന്​ കാണിക്കാനായി ഭക്ഷണം കഴിക്കുന്ന ഫോ​​ട്ടോ സെഷനിൽ ഏർപ്പെടുകയാണെന്നും അവർ പറഞ്ഞു. എന്നാൽ ഈ ഭക്ഷണം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്ന്​ കൊണ്ടുവരുന്നതാണെന്നും മമത ആരോപിച്ചു.

ബംഗാൾ ഭരിക്കുക ബംഗാളിൽ നിന്നുള്ളവരാകുമെന്നും ഗുജറാത്തിൽനിന്ന്​ വരുന്നവരായിരിക്കില്ലെന്നും മമത പറഞ്ഞു.

''ഞാൻ സർക്കാറിനെ നയിക്കുമ്പോൾ അത്​ സാധാരണക്കാരനെന്ന നിലയിലായിരിക്കും. പണിയെടുക്കുന്നവർക്ക്​ തൃണമൂൽ ടിക്കറ്റ്​ നൽകും. മത്സരിക്കാനായി തൃണമൂൽ കോൺഗ്രസ്​ ആരുടെ മുമ്പിലും തല കുനിക്കില്ല. '' - മമത വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeBJP Rath Yatra
News Summary - BJP leaders travel on raths as if they are gods, says Mamata Banerjee
Next Story