മദ്യലഹരിയിൽ ബി.ജെ.പി നേതാവിെൻറ മകൻ ഒാടിച്ച വാഹനമിടിച്ച് രണ്ട് പേർ മരിച്ചു
text_fieldsജയ്പൂർ: മദ്യപിച്ച് ബി.ജെ.പി നേതാവിെൻറ മകൻ ഒാടിച്ചിരുന്ന എസ്.യു.വി അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ജയ്പൂരിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റഷേന് സമീപത്തുള്ള ഫൂട്പാത്തിൽ ഉറങ്ങി കിടന്നിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
വെള്ളയാഴ്ച രാത്രിയോടെ പ്രാദേശിക ബി.ജെ.പി നേതാവിെൻറ മകൻ ഭാരത് ഭൂഷ മീനയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ഭാരത് ഭൂഷ നടപ്പാതയിൽ ഉറങ്ങി കിടക്കുന്നവർക്ക് മുകളിലുടെ കാറോടിക്കുകയായിരുന്നു. നാല് പേരെയും സംഭവം നടന്നയുടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഇതിൽ രണ്ട് പേർ ശനിയാഴ്ച രാവിലെ മരിച്ചു.
മദ്യപിച്ച് വാഹനമോടിച്ചതിനും നരഹത്യക്കും പൊലീസ് ഭാരത് ഭൂഷക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭാരത് ഭൂഷയുടെ പിതാവായ ബാദ്രി നാരയണൻ മീന കിസാൻ മോർച്ചയുടെ നേതാവാണ്.
