Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏകീകൃത വിവാഹ​മോചന...

ഏകീകൃത വിവാഹ​മോചന നിയമം ആവശ്യപ്പെട്ട്​ ബി.ജെ.പി നേതാവ്​ സുപ്രീംകോടതിയിൽ

text_fields
bookmark_border
ഏകീകൃത വിവാഹ​മോചന നിയമം ആവശ്യപ്പെട്ട്​ ബി.ജെ.പി നേതാവ്​ സുപ്രീംകോടതിയിൽ
cancel

ന്യൂഡൽഹി: രാജ്യത്തെ എല്ലാ മതവിഭാഗങ്ങളുടെയും വിവാഹ മോചനത്തിനും ജീവനാംശത്തിനുമുള്ള വ്യവസ്​ഥകൾ ഏകീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബി.ജെ.പി നേതാവ്​ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിന്​ നോട്ടീസ്​ അയച്ചു. അതേസമയം, വ്യക്തിനിയമങ്ങളിൽ കടന്നുകയറുന്ന ദിശയിലേക്ക്​ സുപ്രീംകോടതിയെ കൊണ്ടുപോകാനാണ്​ ഹരജിക്കാരനായ ബി.ജെ.പി നേതാവ്​ അശ്വനി കുമാർ ഉപാധ്യായ നോക്കുന്നതെന്ന്​ സുപ്രീംകോടതി ഒാർമിപ്പിച്ചു.

അങ്ങേയറ്റം കരുതലോടെയാണ്​ നോട്ടീസ്​ അയക്കുന്നതെന്ന്​ വ്യക്തമാക്കിയ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡെ എന്തിനാണ്​ ഹിന്ദു മുസ്​ലിം സമുദായങ്ങളെ ഒരേ തരത്തിൽ കൊണ്ടുപോകുന്നതെന്നും ഉപാധ്യായയോട്​ ചോദിച്ചു. വ്യക്തിനിയമങ്ങൾകൊണ്ട്​ ഉദ്ദേശിച്ച ലക്ഷ്യം​ തകർക്കുന്നതാണ്​ ഹരജിയിലെ ആവശ്യം. ഹിന്ദു, ഇസ്​ലാം, ക്രിസ്​ത്യൻ മതങ്ങളിൽ എന്ത് സ്വീകരിക്കണമെന്ന്​ എങ്ങനെ നിങ്ങൾക്ക്​ പറയാനാകുമെന്നും ചീഫ്​ ജസ്​റ്റിസ്​ ചോദിച്ചു. മതപരമായ അവകാശങ്ങൾ മൗലികാവകാശങ്ങളെ അതിലംഘിക്കുന്നുണ്ടെന്നായിരുന്നു ഹരജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷക​ മീനാക്ഷി അറോറയുടെ മറുപടി.

പരപുരുഷ ബന്ധവും പരസ്​ത്രീ ബന്ധവും കുഷ്​ഠരോഗവും ഹിന്ദുക്കൾക്കും ക്രിസ്​ത്യാനികൾക്കും വിവാഹമോചനത്തിനുള്ള ന്യായമാണെന്നും പാഴ്​സികൾക്കും മുസ്​ലിംകൾക്കും അങ്ങനെയല്ലെന്നും അവർ​ ബോധിപ്പിച്ചു. ഷണ്ഡത്വം ഹിന്ദുക്കൾക്കും മുസ്​ലിംകൾക്കും ന്യായമാണെങ്കിൽ ക്രിസ്​ത്യാനികൾക്കും പാഴ്​സികൾക്കും അല്ല. ​ശൈശവ വിവാഹം ഹിന്ദുക്കൾക്ക്​ വിവാഹമോചനത്തിനുള്ള ന്യായമാണെങ്കിൽ ക്രിസ്​​ത്യാനികൾക്കും മുസ്​ലിംകൾക്കും പാഴ​്​സികൾക്കും അങ്ങ​െനയ​െല്ലന്നും അതെല്ലാം ഏകീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uniform civil code
Next Story