Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി, ഷാ ഉപവസിച്ചു

മോദി, ഷാ ഉപവസിച്ചു

text_fields
bookmark_border
മോദി, ഷാ ഉപവസിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മ​​െൻറി​ലെ പ്ര​തി​പ​ക്ഷ​ത്തി​​​െൻറ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ബി.​ജെ.​പി എം.​പി​മാ​ർ ഉ​പ​വ​സി​ച്ചു. ന​രേ​ന്ദ്ര മോ​ദി ത​​​െൻറ ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ​ക്ക്​ മു​ട​ക്കം വ​രു​ത്താ​തെ​യാ​ണ്​ ഉ​പ​വ​സി​ച്ച​ത്. എ​ന്നാ​ൽ, ചെ​ന്നൈ​യി​ൽ ഡി​ഫ​ൻ​സ്​ എ​ക്​​സ​്​​പോ 2018 ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ അ​ട​ക്കം എ​ത്തി​യ മോ​ദി​ക്ക്​ കാ​വേ​രി ന​ദീ​ജ​ല പ്ര​ശ്​​ന​ത്തി​ൽ ഡി.​എം.​കെ, വി​വി​ധ ത​മി​ഴ്​ സം​ഘ​ട​ന​ക​ൾ, ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ക​ർ ക​റു​ത്ത കൊ​ടി കാ​ട്ടി പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്​ മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​​​െൻറ നി​റം കെ​ടു​ത്തി. 

അ​മി​ത്​ ഷാ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ലെ ധാ​ർ​വാ​ഡി​ൽ ബി.​ജെ.​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​മാ​യി ചേ​ർ​ന്നാ​ണ്​ ഷാ ​ഉ​പ​വാ​സ​ത്തി​ന്​ നേ​തൃ​ത്വം കൊ​ടു​ത്ത​ത്. എ​ന്നാ​ൽ, ബി.​ജെ.​പി പ്ര​ഖ്യാ​പി​ച്ച ഷാ​യു​ടെ പ​രി​പാ​ടി​യി​ൽ ഉ​ച്ച​ക്ക്​ 1.30ന്​ ​ക​ർ​ഷ​ക​രു​മാ​യി ഉ​ച്ച​യൂ​ണ്​ ക​ട​ന്നു​വ​ന്ന​തോ​ടെ ക​ളി​യാ​ക്കി കോ​ൺ​ഗ്ര​സ്​ രം​ഗ​ത്ത്​ എ​ത്തി. ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി വി​ജ​യ്​ രൂ​പാ​ണി അ​ഹ്​​മ​ദാ​ബാ​ദി​ൽ എം.​പി​മാ​രു​മാ​യി ചേ​ർ​ന്ന്​ ഉ​പ​വ​സി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiamith shahmalayalam news
News Summary - BJP leaders including Narendra Modi, Amit Shah observe-India News
Next Story