Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്രസകൾ അടക്കണമെന്ന്​...

മദ്രസകൾ അടക്കണമെന്ന്​ ആവശ്യം; ബി.ജെ.പി നേതാക്കൾക്ക്​ സമനില നഷ്​ടമായെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
മദ്രസകൾ അടക്കണമെന്ന്​ ആവശ്യം; ബി.ജെ.പി നേതാക്കൾക്ക്​ സമനില നഷ്​ടമായെന്ന്​ കോൺഗ്രസ്​
cancel

മുംബൈ: മഹാരാഷ്​ട്രയിൽ മദ്രസകൾ അടച്ചുപൂട്ടണമെന്ന ബി.ജെ.പി ആവശ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്​. ബി.ജെ.പി ​നേതാക്കൾക്ക്​ സമനില നഷ്​ടമായെന്ന്​ കോൺഗ്രസ്​ നേതാവ്​ സചിൻ സാവന്ത്​ പറഞ്ഞു.

സംസ്ഥാന സർക്കാർ ഫണ്ട്​ നൽകുന്ന മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിടണമെന്ന്​ ആവശ്യപ്പെട്ട്​ ബി.ജെ.പി എം.എൽ.എമാർ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്ക്​ കത്തയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ രൂക്ഷവിമർശനവുമായി കോൺഗ്രസ്​ രംഗ​ത്തെത്തുന്നത്​. 2014ലെ തെരഞ്ഞെടുപ്പ്​ പ്രകടനപത്രികയിൽ മദ്രസകൾ ആധുനികവൽക്കരിക്കുമെന്ന്​ പറഞ്ഞ ബി.ജെ.പി ഇപ്പോൾ അത്​ അടച്ചുപൂട്ടാൻ ആവശ്യപ്പെടുകയാണെന്ന്​ സചിൻ സാവന്ത്​ കുറ്റപ്പെടുത്തി.

ബി.ജെ.പി എം.എൽ.എയായ അതുൽ ഭത്​കൽകാറാണ്​ മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിടണമെന്ന്​ ആവശ്യപ്പെട്ട്​ മഹാരാഷ്​ട്ര മുഖ്യമന്ത്രിക്ക്​ കത്തയച്ചത്​. ഹിന്ദുത്വം തെളിയിക്കാൻ ആരുടെയും സർട്ടിഫിക്കറ്റ്​ ആവശ്യമില്ലെന്ന്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ സർക്കാർ ഫണ്ടുപയോഗിച്ച്​ പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ധൈര്യം കാണിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmadrasasBJP
News Summary - BJP leaders have lost mental balance: Congress after BJP MLA asks Maharashtra CM to shut down Madrasas
Next Story