Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​ഹു​ൽ ഗാ​ന്ധി​യു​ടെ...

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പാ​സ്​​പോ​ർ​ട്ട് അ​പേ​ക്ഷ; എ​ൻ.​ഒ.​സി ന​ൽ​ക​രു​തെ​ന്ന് സു​ബ്ര​മ​ണ്യ​ൻ സ്വാ​മി

text_fields
bookmark_border
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പാ​സ്​​പോ​ർ​ട്ട് അ​പേ​ക്ഷ; എ​ൻ.​ഒ.​സി ന​ൽ​ക​രു​തെ​ന്ന് സു​ബ്ര​മ​ണ്യ​ൻ സ്വാ​മി
cancel

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​ക്ക് സാ​ധാ​ര​ണ പാ​സ്പോ​ർ​ട്ടി​ന് എ​ൻ.​ഒ.​സി ന​ൽ​ക​രു​തെ​ന്ന ത​ട​സ്സ​വാ​ദ​വു​മാ​യി ബി.​ജെ.​പി നേ​താ​വ് സു​ബ്ര​മ​ണ്യ​ൻ സ്വാ​മി ഡ​ൽ​ഹി കോ​ട​തി​യെ സ​മീ​പി​ച്ചു. പു​തി​യ പാ​സ്​​പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്കാ​ൻ എ​ൻ.​ഒ.​സി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി ഡ​ൽ​ഹി കോ​ട​തി​യെ സ​മീ​പി​ച്ച​തി​ന് തൊ​ട്ടു​പി​റ​കെ​യാ​ണ് ത​ട​സ്സ​വാ​ദ​മു​ന്ന​യി​ക്കാ​ൻ സ്വാ​മി​യു​മെ​ത്തി​യ​ത്.

സാ​മ്പ​ത്തി​ക വെ​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം വി​ട്ട ല​ളി​ത് മോ​ദി​യെ​യും നീ​ര​വ് മോ​ദി​യെ​യും പ​രാ​മ​ർ​ശി​ച്ച് ‘എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​രി​ൽ മോ​ദി ഉ​ണ്ടെ​ന്ന്’ പ​റ​ഞ്ഞ​തി​ന് ഗു​ജ​റാ​ത്ത് കോ​ട​തി ര​ണ്ടു വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച​തോ​ടെ എം.​പി സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട രാ​ഹു​ൽ ഗാ​ന്ധി ത​ന്റെ ഡി​പ്ലോ​മാ​റ്റി​ക് പാ​സ്​​പോ​ർ​ട്ട് സ​റ​ണ്ട​ർ ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഒ​രു സാ​ധാ​ര​ണ പാ​സ്​​പോ​ർ​ട്ടി​ന് പു​തു​താ​യി അ​പേ​ക്ഷ ന​ൽ​കാ​ൻ നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ഡ​ൽ​ഹി കോ​ട​തി​യി​ലെ​ത്തി​യ​ത്. രാ​ഹു​ൽ ഗാ​ന്ധി, സോ​ണി​യ ഗാ​ന്ധി, സു​മ​ൻ ദു​ബെ, സാം ​പി​ത്രോ​ഡ, അ​ന്ത​രി​ച്ച മു​ൻ കോ​ൺ​ഗ്ര​സ് ട്ര​ഷ​റ​ർ മോ​ത്തി​ലാ​ൽ വോ​റ, ഓ​സ്ക​ർ ഫെ​ർ​ണാ​ണ്ട​സ് തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡ് കേ​സി​നാ​ധാ​ര​മാ​യ ഹ​ര​ജി കോ​ട​തി​യി​ൽ ന​ൽ​കി​യ​ത് സ്വാ​മി​യാ​യി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ എ​ൻ.​ഒ.​സി അ​പേ​ക്ഷ​ക്ക് മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​ൻ സു​ബ്ര​മ​ണ്യ​ൻ സ്വാ​മി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് അ​ഡീ​ഷ​ന​ൽ ചീ​ഫ് മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് വൈ​ഭ​വ് മേ​ത്ത വ്യ​ക്ത​മാ​ക്കി. രാ​ഹു​ലി​ന്റെ അ​പേ​ക്ഷ​യും സ്വാ​മി​യു​ടെ മ​റു​പ​ടി​യും കോ​ട​തി ഈ ​മാ​സം 26ന് ​പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Subramanian SwamyRahul Gandhi
News Summary - BJP leader Subramanian Swamy opposes Rahul Gandhi plea for fresh passport
Next Story