അഗർത്തല: ത്രിപുരയിൽ ബി.ജെ.പി നേതാവ് അജ്ഞാതെൻറ വെടിയേറ്റ് മരിച്ചു. ബിശ്വജിത്പാൽ (35) ആണ് മരിച്ചത്. നെഞ്ചിനാണ് വെടിയേറ്റത്. ശനിയാഴ്ച അർദ്ധരാത്രിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി അഗർത്തലയിലെ ബദർഘട്ടിൽ വെച്ചാണ് സംഭവം.
വീടിന് 200 മീറ്റർ അകലെ വെച്ചാണ് ബിശ്വജിത്തിന് വെടിയേറ്റത്. സംഭവത്തിൽ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. ഭൂമി തർക്കമാണ് കൊലക്കു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.