Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനിൽ ബി.ജെ.പി...

രാജസ്ഥാനിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

text_fields
bookmark_border
Rajasthan
cancel

ജയ്പൂർ: രാജസ്ഥാനലെ ഭാരത്പൂരിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു. കൃപാൽ സിങ് എന്നയാളാണ് മരിച്ചത്. ഞായറാഴ്ച രാത്രി കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

രണ്ട് ബൈക്കുകളിലും കാറുകളിലുമായി വന്ന അക്രമിസംഘം കൃപാലിനു നേരെ വെടി​യുതിർക്കുകയായിരുന്നു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭരത്പൂരിൽ നിന്നുള്ള ബി.ജെ.പി എം.പി രഞ്ജീത കോലിയുടെ അടുത്ത സഹായിയാണ് കൃപാൽ സിങ്. ഏഴുതവണ വെടിയേറ്റതിന്റെ മുറിപ്പാടുകൾ കൃപാലിന്റെ ദേഹത്തുണ്ട്.

അക്രമികളെ തിരിച്ചറിയാനുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മഥുര ഗേറ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രാംനാഥ് സിങ് പറഞ്ഞു. വെടിയേറ്റ സിങ്ങിനെ ആർ.ബി.എം ആശുപത്രിയില എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanShot Deathbjp
News Summary - BJP leader shot dead in Rajasthan
Next Story