Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശര​ദ് പവാർ ദുർമന്ത്രവാദിയെന്ന് ബി.ജെ.പി നേതാവ്

text_fields
bookmark_border
ശര​ദ് പവാർ ദുർമന്ത്രവാദിയെന്ന് ബി.ജെ.പി നേതാവ്
cancel

താനെ: എൻ.സി.പി നേതാവ് ശര​ദ് പവാർ ദുർമന്ത്രവാദിയാണെന്ന വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ്. ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ ചന്ദ്രശേഖറിനെതിരെ എൻ.സി.പി നേതാവ് താനെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

വെള്ളിയാഴ്ച സത്താരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ബി.ജെ.പി നേതാവിന്റെ വിവാദ പരാമർശം. തന്റെ സ്വാധീനത്താൽ പവാർ ആരെയും ദുർമന്ത്രവാദത്തിന് ഇരയാക്കുന്നു എന്നായിരുന്നു ഇയാളുടെ ആരോപണം. പരാമർശം വൻ പ്രതിഷേധത്തിനും വിമർശനത്തിനുമാണ് വഴിതുറന്നിരിക്കുന്നത്.

'നരബലിയും മറ്റ് മനുഷ്യത്വ രഹിതവും പൈശാചികവുമായ കൃത്യങ്ങളും ദുർമന്ത്രവാദവും തടയൽ നിയമ' പ്രകാരം കേസ് രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര എൻ.സി.പി വക്താവ് മഹേഷ് തപസെയാണ് ഖഡക്പഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബി.ജെ.പി നേതാവിനെതിരെ പരാതി ലഭിച്ചതായും ഇതുവരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP leader says that Sharad Pawar is a sorcerer
Next Story