Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി...

രാഹുൽ ഗാന്ധി മന്ദബുദ്ധി; വിവാദ പരാർശവുമായി ബി.ജെ.പി എം.പി

text_fields
bookmark_border
saroj
cancel

ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി ബി.ജെ.പി എം.പി. ദുർഗ്​ മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.പിയായ സരോജ്​ പാ​​ണ്ഡേയാണ്​ രാഹുലിനെതിരെ വിവാദ പരാമർവുമായി രംഗത്തെത്തിയത്​. മാധ്യമങ്ങളോട്​ സംസാരിക്കു​േമ്പാഴായിരുന്നു സരോജ്​ പാണ്ഡേയുടെ പരാമർശം.

രാഹുൽ ഇപ്പോൾ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നുണ്ട്​. എന്നാൽ, ഇത്​ പഠിക്കാൻ ഒരു പ്രായമുണ്ട്​. 40ന്​ വയസിന്​ ശേഷവും ഇതിന്​ കഴിയാത്തവരെ മന്ദബുദ്ധി എന്നല്ലാതെ മറ്റെന്താണ്​ വിളിക്കുകയെന്ന്​ സരോജ്​ പാണ്ഡേ ചോദിച്ചു. നാരങ്ങ ജ്യൂസ്​ വിറ്റിരുന്നയാളാണ്​ കോക്ക​േകാള കമ്പനിക്ക്​ തുടക്കമിട്ടതെന്ന രാഹുൽ ഗാന്ധിയടെ പ്രസ്​താവനയെ പരിഹസിച്ചായിരുന്നു എം.പിയുടെ പ്രസ്​താവന.

മുമ്പും വിവാദ പ്രസ്​താവനകൾ സരോജ്​ പാണ്ഡേ നടത്തിയിട്ടുണ്ട്​. കേരളത്തിലെ ആർ.എസ്​.എസുകാർക്കു നേരെ  കണ്ണൂരുട്ടിയാൽ സി.പി.എംകാരുടെ കണ്ണ്​ ചൂഴ്​ന്നെടുക്കുമെന്ന്​ സരോജ്​ പാണ്ഡേ ഭീഷണിപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSaroj pandeymentally unstableRahul Gandhi
News Summary - BJP leader Saroj Pandey calls Rahul Gandhi ‘mentally unstable-India news
Next Story