Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെ...

മോദിയെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ്​ ടൂൾ കിറ്റെന്ന്​ ബി.ജെ.പി; ഗവേഷകയുടെ പേര്​ പുറത്തുവിട്ട്​ സംപിത്​ പത്ര

text_fields
bookmark_border
Sambit Patra
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്നതിന്​ കോൺഗ്രസി​െൻറ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുവെന്നും ടൂൾകിറ്റ്​ തയാറാക്കിയത്​ കോൺഗ്രസ്​ ഗവേഷണ വിഭാഗമാണെന്നും​ ബി.ജെ.പി. കോൺഗ്രസ്​ ഗവേഷണ വിഭാഗത്തിലെ സൗമ്യ വർമയാണ്​ ടൂൾകിറ്റ്​ തയാറാക്കിയതെന്നും ബി.ജെ.പി നേതാവ്​ സംപിത്​ പത്ര ആരോപിച്ചു.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെയും സെൻട്രൽ വിസ്​തയുടെയും പേരിൽ മോദിയെ വിമർശിക്കുന്നതിന്​ കോൺഗ്രസ്​ ടൂൾകിറ്റ്​ ഉപയോഗിക്കുന്നുവെന്ന്​ ​ പത്ര ട്വീറ്റ്​ ചെയ്​തിരുന്നു. കോൺഗ്രസ്​ ഗവേഷണ വിഭാഗം പുറത്തിറക്കിയ രേഖകളാണെന്ന്​ വ്യക്തമാക്കി സംപിത്​ പത്ര രേഖകൾ പുറത്തുവിടുകയായിരുന്നു. മോദിയെ അപകീർത്തിപ്പെടുത്താനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ്​ ടൂൾ കിറ്റെന്നായിരുന്നു വിമർശനം. മഹാമാരിയുടെ സമയത്ത്​ അവസരം മുതലെടുത്ത്​ മോദിയുടെ പ്രതിച്ഛായ തകർക്കലാണ്​ രാഹുൽ ഗാന്ധിയുടെ ആവശ്യമെന്നായിരുന്നു ട്വീറ്റ്​. കോവിഡി​െൻറ വകഭേദ​ത്തെ മോദിയെന്ന്​ വിളിക്കാൻ പാർട്ടി പ്രവർത്തകർക്ക്​ നിർദേശം നൽകിയതായും പത്ര ആരോപിച്ചു.

എന്നാൽ, പത്ര പുറത്തുവിട്ട പേര്​ യഥാർഥ രേഖ തയാറാക്കിയ വ്യക്തിയുടെയാണെന്നും ബി.ജെ.പി തയാറാക്കിയ വ്യാജ രേഖകളുടെ ഉടമയും അവരാണെന്ന്​ ​ വരുത്തിതീർക്കുകയാണെന്നും കോൺഗ്രസ്​ പറഞ്ഞു. സെൻട്രൽ വിസ്​തയു​ടെ രേഖകൾ യഥാർഥമാണ്​. എന്നാൽ ബി.ജെ.പി ഇതിനെ കോവിഡുമായി ബന്ധപ്പെടുത്തി കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കോൺ​ഗ്രസ്​ കുറ്റ​പ്പെടുത്തി.

'സെൻട്രൽ വിസ്​തയുടെ പേരിൽ ഗവേഷണ വിഭാഗം പ്രബന്ധം തയാറാക്കിയിരുന്നു. എന്നാൽ കോവിഡ്​ 19 ടൂൾകിറ്റ്​ വ്യാജമാണെന്നും ബി.ജെ.പി തയാറാക്കിയതാണെന്നും ചൊവ്വാഴ്​ച ട്വീറ്റ്​ ചെയ്​തിരുന്നു. പത്ര യഥാർഥ രേഖകളുടെ സൃഷ്​ടാവിനെ ചൂണ്ടിക്കാട്ടി വ്യാജ രേഖകൾ തയാറാക്കിയ വ്യക്തിയാണെന്ന്​ ​ആരോപിക്കുകയാണ്'​ -കോൺഗ്രസ്​ ഗവേഷണ വിഭാഗം തലവൻ രാജീവ്​ ഗൗഡ പറഞ്ഞു.

കോൺഗ്രസ്​ ഗവേഷണ വിഭാഗത്തി​െൻറ ഭാഗമാണ്​ സൗമ്യ വർമയെന്നും എന്നാൽ പാർട്ടി പ്രവർത്തകയല്ലെന്നും കോൺഗ്രസ്​ നേതാവ്​ പ്രതികരിച്ചു. കോൺഗ്രസിന്​ വേണ്ടി ജോലിയെടുക്കുന്ന അനേകം പ്രഫഷനലുകളിൽ ഒരാളാണ്​ സൗമ്യ. സൗമ്യക്ക്​ പാർട്ടി മാസശമ്പളം നൽകിവരുന്നുണ്ട്​. 2019ന്​ ശേഷം കോൺഗ്രസി​െൻറ മറ്റു വിഭാഗങ്ങളെ പോലെ ഗവേഷണ വിഭാഗത്തെയും വെട്ടിച്ചുരുക്കി. നിലവിൽ വർമയും കുറച്ചുപേരും മാത്രമാണ്​ ഗവേഷണ വിഭാഗത്തിലുള്ളത്' -കോൺഗ്രസ്​ നേതാവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sambit PatraCentral VistaCongressToolkitBJP
News Summary - BJP leader Sambit Patra names ‘author’ of Congress ‘toolkit’
Next Story