Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ്‍ലിമാണെന്ന് അറിഞ്ഞ​പ്പോൾ സ്ത്രീക്ക് വിതരണം ചെയ്ത ബ്ലാങ്കറ്റ് തിരികെ വാങ്ങി; ബി.ജെ.പി മുൻ എം.പിക്കെതിരെ പരാതി

text_fields
bookmark_border
മുസ്‍ലിമാണെന്ന് അറിഞ്ഞ​പ്പോൾ സ്ത്രീക്ക് വിതരണം ചെയ്ത ബ്ലാങ്കറ്റ് തിരികെ വാങ്ങി; ബി.ജെ.പി മുൻ എം.പിക്കെതിരെ പരാതി
cancel

ന്യൂഡൽഹി: ബി.ജെ.പി എം.പി സുഖ്ബീർ സിങ്ങിനെതിരെ പരാതിയുമായി രാജസ്ഥാൻ പ്രതിപക്ഷ നേതാവ് തിക്കാറാം. സ്തീ​കൾക്കായി ബ്ലാങ്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിനിടെ സ്ത്രീയുടെ മതം മനസിലാക്കി വിതരണം ചെയ്ത ബ്ലാങ്കറ്റ് തിരികെ വാങ്ങിയതിലാണ് കോൺഗ്രസ് പരാതി നൽകിയത്. ടോങ്ക് ജില്ലയിലാണ് ബ്ലാങ്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് നടന്നത്.

സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. കരേദ ഗ്രാമത്തിലാണ് ബ്ലാങ്കറ്റ് വിതരണം ചെയ്യുന്ന പരിപാടി നടന്നത്. എന്നാൽ, ഇതിനിടെ ഒരു പേര് മനസിലാക്കി അവർക്ക് വിതരണം ചെയ്ത ബ്ലാങ്കറ്റ് ബി.ജെ.പി നേതാവ് തിരികെ വാങ്ങുകയായിരുന്നു. സത്രീയിൽ നിന്നും ബി.ജെ.പി നേതാവ് ബ്ലാങ്കറ്റ് തിരികെ വാങ്ങിയ നടപടി ​പ്രതിഷേധാർഹമാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. സ്ത്രീക്ക് ബ്ലാങ്കറ്റ് നൽകുകയും പിന്നീട് അത് തിരികെ വാങ്ങുകയുമായിരുന്നുവെന്ന് പരിപാടിക്കെത്തിയ മറ്റുള്ളവർ പറഞ്ഞു. പ്രധാനമന്ത്രിയെ അപമാനിക്കുന്നവർക്ക് ബ്ലാങ്കറ്റിനുള്ള അവകാശമില്ലെന്ന് മുൻ എം.പി പറയുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മോദിയുടെ അജ്മീർ സന്ദർശനത്തിന് ആളുകളെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് മുൻ എം.പി എത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP Leader Refuses Blankets To Muslim Women
Next Story