Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഖഫ് നിയമത്തിനെതിരെ പ്രതിഷേധിച്ച ബി.ജെ.പി നേതാവിനെ പുറത്താക്കി

text_fields
bookmark_border
വഖഫ് നിയമത്തിനെതിരെ പ്രതിഷേധിച്ച ബി.ജെ.പി നേതാവിനെ പുറത്താക്കി
cancel
camera_alt

റൗഫുദ്ദീൻ കച്ചേരിവാല

ബംഗളൂരു: വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി റൗഫുദ്ദീൻ കച്ചേരിവാലയെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ പ്രസിഡന്റ് കൂടിയാണ് കച്ചേരിവാല. കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർക്കൊപ്പം ചേർന്ന് അടുത്തിടെ കൈയിൽ കറുത്ത ബാൻഡ് ധരിച്ച് പ്രതിഷേധിച്ചിരുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ബി.ജെ.പി നേതാക്കൾ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാത്തതിനാലാണ് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച​െതന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കച്ചേരിവാലയെ ആറ് വർഷത്തേക്ക് പുറത്താക്കിയത് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ബി.ജെ.പി സംസ്ഥാന അച്ചടക്ക സമിതി പ്രസിഡന്റ് ലിംഗരാജ് പാട്ടീൽ പത്രക്കുറിപ്പിൽ പറഞ്ഞു.

പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും കച്ചേരിവാലയെ കമ്മിറ്റി ഒഴിവാക്കുകയും ചെയ്യുന്നതായി അറിയിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP leader Raufuddin Kacheriwala expelled from party for six years for protesting against Waqf Act
Next Story