Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടാം ഭാര്യ വിദേശിയാകുന്നതാണോ നൊബേലിന് മാനദണ്ഡം; പരിഹാസവുമായി ബി.ജെ.പി. നേതാവ്

text_fields
bookmark_border
രണ്ടാം ഭാര്യ വിദേശിയാകുന്നതാണോ നൊബേലിന് മാനദണ്ഡം; പരിഹാസവുമായി ബി.ജെ.പി. നേതാവ്
cancel

ന്യൂഡൽഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ അഭിജിത് ബാനർജിയെ പരിഹസിച്ച് മറ്റൊ രു ബി.ജെ.പി നേതാവ് കൂടി. പശ്ചിമ ബംഗാൾ ബി.ജെ.പി നേതാവ് രാഹുൽ സിൻഹയാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. രണ്ടാം ഭാര്യ വിദേശിയായവർക്കാണ് ഏറെയും നൊബേൽ ലഭിക്കുന്നതെന്നാണ് രാഹുൽ സിൻഹ പരിഹസിച്ചത്.

രണ്ടാം ഭാര്യ വിദേശിയായവർക്കാണ് ഏറെയും നൊബേൽ ലഭിക്കുന്നത്. വിദേശി രണ്ടാം ഭാര്യയാകുന്നത് നൊബേൽ ലഭിക്കാനുള്ള ഡിഗ്രിയാണോ എന്ന് അറിയില്ല -രാഹുൽ സിൻഹ പരിഹസിച്ചു.

അഭിജിത് ബാനർജിക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്ന കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്‍റെ പ്രസ്താവനയെയും അദ്ദേഹം പിന്താങ്ങി. പിയൂഷ് ഗോയൽ പറഞ്ഞത് ശരിയാണ്. ഈ ആളുകൾ സാമ്പത്തിക ശാസ്ത്രത്തിന് ഇടത് ആശയങ്ങളുടെ ചായം പൂശുകയാണ്. പക്ഷേ ഈ രാജ്യത്ത് ഇടതു നയങ്ങൾ അനാവശ്യമായി മാറിയിരിക്കുകയാണെന്നും രാഹുൽ സിൻഹ പറഞ്ഞു.

2019ലെ ​സാ​മ്പ​ത്തി​ക​ശാ​സ്​​ത്ര നൊ​േ​ബ​ലി​ന്​ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ അ​ഭി​ജി​ത്ത്​ ബാ​ന​ർ​ജിയും എ​സ്​​ത​ർ ഡ​ഫ്​​ലോ, മൈ​ക്ക​ൽ ക്രെ​മ​ർ എ​ന്നി​വ​രുമാണ് അ​ർ​ഹ​രാ​യത്. അ​ഭി​ജി​ത്ത്​ ബാ​ന​ർ​ജി​യു​ടെ ഭാ​ര്യ​യാ​ണ്​ എ​സ്​​ത​ർ ഡ​ഫ്​​ലോ. ആ​ഗോ​ള​ത​ല​ത്തി​ൽ ദാ​രി​ദ്ര്യം ഇ​ല്ലാ​താ​ക്കാ​നു​ള്ള പു​തു​പ​രീ​ക്ഷ​ണ സ​മീ​പ​ന​മാ​ണ്​ ഇ​വ​ർ​ക്ക്​ നൊ​ബേ​ൽ നേ​ടി​ക്കൊ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP leader Rahul Sinha Mocks Abhijit Banerjee-india news
Next Story