തൃണമൂൽ എം.എൽ.എയുടെ കൊലപാതകം: ബി.ജെ.പി നേതാവ് മുകുൾ റോയിക്കെതിരെ കേസ്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് എം.എൽ.എ സത്യജിത് ബിശ്വാസ് വെടിയേറ്റ ു മരിച്ച സംഭവത്തിൽ ബി.ജെ.പി നേതാവും െറയിൽവേ മുൻമന്ത്രിയുമായ മുകുൾ റോയ്ക്കെതിരെ എഫ ്.ഐ.ആർ.
ജൽപായ്ഗുരി ജില്ലയിലെ ഫുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടു ക്കുന്നതിനിടെയാണ് കൃഷ്ണഗഞ്ച് എം.എൽ.എ സത്യജിത് ബിശ്വാസിന് വെടിയേറ്റത്. ശനിയാഴ് ച വൈകീട്ടായിരുന്നു സംഭവം. നാടൻ തോക്ക് ഉപയോഗിച്ച് പിന്നിൽനിന്നാണ് പലവട്ടം നിറയൊഴിച്ചതെന്നും തോക്ക് കണ്ടെടുക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ആസൂത്രിത കൊലയാണിതെന്നാണ് പ്രാഥമിക നിഗമനം. ബംഗ്ലാദേശിനോട് അതിർത്തി പങ്കിടുന്ന ജില്ലയിലാണ് സംഭവം. അതിനാൽ പ്രതികളെന്ന് കരുതുന്നവർ രാജ്യം വിടാതിരിക്കാൻ കരുതലെടുത്തതായി പൊലീസ് പറഞ്ഞു. തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ നേതാവാണ് മുകുൾ റോയ്.
സംഭവം നടന്ന ഉടൻ കൊലക്കു പിന്നിൽ ബി.ജെ.പിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. ബി.ജെ.പിയെപ്പോലെ രക്തദാഹിയായ ഒരു പാർട്ടിക്കു മാത്രമേ ഇതു ചെയ്യാനാകൂ എന്ന് പശ്ചിമബംഗാൾ വിദ്യാഭ്യാസ മന്ത്രിയും തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറലുമായ പാർഥ ചാറ്റർജി പറഞ്ഞു.
കേസിൽ ആദ്യം പ്രതിചേർത്ത രണ്ടുപേർ അറസ്റ്റിലായി. മുകുൾ റോയിയെ കൂടാതെ മറ്റൊരാളെക്കൂടി പ്രതിചേർത്തിട്ടുണ്ട്. ഇതോടെ കേസിൽ നാലു പ്രതികളായി. തൃണമൂൽ കോൺഗ്രസിൽനിന്ന് നിരവധി നേതാക്കളെ ബി.ജെ.പിയിലേക്ക് എത്തിച്ചതിൽ പ്രധാനിയാണ് മുകുൾ റോയ്. ഏറെ വിവാദമായ ശാരദ ചിട്ടിഫണ്ട് അഴിമതി കേസിലും ഇദ്ദേഹം ആരോപണ വിധേയനാണ്. കഴിഞ്ഞവര്‍ഷം ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അന്വേഷണം നിലച്ചമട്ടാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിനെതിരെയും ബി.ജെ.പിക്കെതിരേയും വിമര്‍ശിച്ചിരുന്നത്. അതേസമയം, തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളാണ് കൊലക്ക് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു. മുകുൾ റോയ്ക്ക് എതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് മുൻ എം.പി മുകുൾ റോയ് മൻമോഹൻസിങ് സർക്കാറിൽ െറയിൽവേ മന്ത്രി ആയിരുന്നു. മമതയുമായി ഇടഞ്ഞു കഴിഞ്ഞ വർഷമാണ് തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്നത്. മുകുള്‍ റോയിയെ കൊലപാതകക്കേസില്‍ പ്രതിചേര്‍ത്തതോടെ ബംഗാള്‍ സര്‍ക്കാറും ബി.ജെ.പിയും തമ്മില്‍ പുതിയ പോര്‍മുഖം തുറക്കുകയാണെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
