Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെഞ്ചിലെ അണുബാധ; എൽകെ അദ്വാനി ആശുപത്രിയിൽ

text_fields
bookmark_border
https://www.madhyamam.com/tags/lk-advani
cancel

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനിയെ നെഞ്ചിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ പൾമൊണോളജി വിഭാഗത്തിലേക്ക് മാറ്റി. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വാർധക്യസഹജമായ ബുദ്ധിമുട്ടുകളും നെഞ്ചിലെ അണുബാധയും കണക്കിലെടുത്ത് വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്വാനി. തൊണ്ണൂറ്റിയെട്ടുകാരനായ അദ്വാനിയുടെ രോഗ വിവരമറിഞ്ഞ് നിരവധി രാഷ്ട്രീയ നേതാക്കളും മറ്റും രോഗമുക്തിക്കായി പ്രാർഥനകൾ നടത്തി.

പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ മേയിലും അദ്വാനിയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സക്കു ശേഷം അദ്ദേഹം ആശുപത്രി വിട്ടു.

ഒക്ടോബര്‍ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്വാനിയുടെ ഡല്‍ഹിയിലെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഭരണത്തലവനായി മോദി 25 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലായിരുന്നു സന്ദര്‍ശനം.

ബി.ജെ.പിയുടെ സഹസ്ഥാപകനും മുൻ അധ്യക്ഷനുമായ അദ്വാനി, പാർട്ടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1998 മുതൽ 2004 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു. 2002 മുതൽ 2004 വരെ അടൽ ബിഹാരി വാജ്‌പേയി സർക്കാറിൽ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു.

എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും അദ്വാനി നടത്തിയ രഥയാത്രകൾ ഇന്ത്യയിൽ വർഗീയ ചേരിതിരിവിന് കാരണമായി. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് അദ്ദേഹം നടത്തിയ രഥയാത്ര വർഗീയ സംഘർഷങ്ങൾ വിതച്ചു. അയോധ്യയിലെ രാമക്ഷേത്ര നിർമാണം എന്ന ലക്ഷ്യത്തിലേക്ക് ബി.ജെ.പിയെ നയിച്ചതിൽ അദ്വാനിയാണ്.

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി അദ്വാനിയെ ആദരിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ കാരണം രാഷ്ട്രപതി ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന അദ്ദേഹത്തിന്, രാഷ്ട്രപതി ദ്രൗപദി മുർമു നേരിട്ട് വീട്ടിലെത്തിയാണ് പുരസ്കാരം സമ്മാനിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story