Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പി കിസാൻ മോർച്ച നേതാവ് റോഡപകടത്തിൽ മരിച്ചു
text_fieldsbookmark_border
ലഖ്നോ: ഉത്തർപ്രദേശ് ബി.ജെ.പി കിസാൻ മോർച്ച വൈസ് പ്രസിഡൻറ് ജയ് വിജയ് സിങ് റോഡപകടത്തിൽ മരിച്ചു. 58 വയസായിരുന്നു. ബുധനാഴ്ച രാത്രി പ്രയാഗ്രാജിന് സമീപം ബേഡി പുലിയയിലാണ് അപടകമുണ്ടായത്. പാർട്ടിയുടെ പരിശീലന പരിപാടി കഴിഞ്ഞ് സ്വദേശമായ ചൗരയിലേക്ക് മടങ്ങവെ ജയ് സിങ് സഞ്ചരിച്ച എസ്.യു.വി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ മകൻ രാംഫലിനും പരിക്കേറ്റു. പരിക്കേറ്റ ജയ് വിജയ് സിങ്ങിനെ പ്രയാഗ്രാജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു.
ബി.ജെ.പിയുടെ ജില്ലാ യൂനിറ്റ് മുൻ പ്രസിഡൻറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

