Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊടുംകുറ്റവാളിക്ക്​...

കൊടുംകുറ്റവാളിക്ക്​ രക്ഷ​െപ്പടാൻ അവസരമൊരുക്കി; ബി.ജെ.പി നേതാവിനെതിരെ കേസ്​

text_fields
bookmark_border
Criminal Escaped From Kanpur Police
cancel

കാൺപുർ: ഉത്തർപ്രദേശി​െല കാൺപുരിൽ ​കൊടുംകുറ്റവാളിയെ രക്ഷപ്പെടാൻ സഹായിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്​. അറസ്​റ്റിലായ പ്രതിക്ക്​ രക്ഷപ്പെടാൻ അവസരം ഒരുക്കിയതിനെത​ിരെയാണ്​ നടപടി.

ബി.ജെ.പി നേതാവായ നാരായൺ സിങ്​ ബദൗരിയയുടെ പേരും എഫ്​.ഐ.ആറിൽ ഉൾപ്പെടുത്തിയതായി കാൺപുർ പൊലീസ്​ കമീഷണർ അസിം അരുൺ പറഞ്ഞു. കൊടും കുറ്റവാളിയായ മനോജ്​ സിങ്ങിനെ രക്ഷപ്പെടാൻ അനുവദിച്ച സ്​ഥലത്ത്​ നാരായൺ സിങ്ങിന്‍റെയും സാന്നിധ്യമുണ്ടായിരുന്നതായി വിഡിയോയിൽ തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡസൻ കണക്കിന്​ ക്രിമിനൽ കേസുകളാണ്​ മനോജ്​ സിങ്ങിന്‍റെ പേരിലുള്ളത്​. ഇതിൽ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളും ഉൾപ്പെ​ടും.

കാൺപുരിലെ പ്രാദേശിക ബി.ജെ.പി നേതാവാണ്​ നാരായൺ സിങ്​. നഗരത്ത​ിലെ ബി.ജെ.പിയ​ുടെ പ്രധാന ചുമതലയും അദ്ദേഹം നിർവഹിക്കുന്നുണ്ട്​.

ബുധനാഴ്ച വൈകിട്ടാണ്​ കേസിന്​ ആസ്​പദമായ സംഭവം. നാരായൺ സിങ്ങിന്‍റെ നേതൃത്വത്തിൽ ഒരു ജന്മദിന പാർട്ടി നഗരത്തിൽ സംഘടിപ്പിച്ചിരുന്നു. ജന്മദിന പാർട്ടി സംഘടിപ്പിച്ചിരുന്ന ഗസ്റ്റ്​ ഹൗസിന്​ പുറ​ത്തെ പാൻ ഷോപ്പിൽനിന്ന്​ യു.പി ​പൊലീസ്​ സംഘം മനോജ്​ സിങ്ങിനെ അറസ്റ്റ്​ ​െചയ്യുകയായിരുന്നു. ജന്മദിന പരിപാടിയിൽ ഇയാളും പ​െങ്കടുത്തിരുന്നു.

യൂണിഫോമിലും അ​ല്ലാതെയും എത്തിയ ​െപാലീസുകാർ മനോജ്​ സിങ്ങിനെ പൊലീസ്​ ജീപ്പിലേക്ക്​ വലിച്ച്​ കയറ്റുന്നത്​ വിഡിയോയിൽ കാണാം. ഇതിനെതിരെ നൂറുകണക്കിന്​ പേർ പൊലീസുകാരുമായി ഉന്തും തള്ളുമുണ്ടാക്കുന്നതും തർക്കിക്കുന്നതും വിഡിയോയിലുണ്ട്​. സിങ്ങിനെ കയറ്റിയിരുത്തിയ പൊലീസ്​ ജീപ്പ്​ പിന്നീട്​ ആളുകൾ വളയുകയായിരുന്നു. പെ​ട്ടന്ന്​ നിരവധിപേർ പൊലീസ്​ ജീപ്പിന്​ ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതും കാണാം. പൊലീസുകാർ ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മനോജ്​ സിങ്ങിന്‍റെ രക്ഷ​െപ്പടൽ.

മനോജ്​ സിങ്ങിനെയും അയാളെ രക്ഷപ്പെടാൻ സഹായിച്ചവരെയും ഉടൻ പിടികൂടുമെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥ രവീണ ത്യാഗി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CriminalUP PoliceBJP
News Summary - BJP Leader In Kanpur Faces Police Case For Helping Criminal Escape
Next Story