അവഹേളനം: എച്ച്. രാജ ഹാജരാകണം –ഹൈകോടതി
text_fieldsചെന്നൈ: കോടതിയെയും പൊലീസിനെയും അവഹേളിച്ച കേസിൽ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജയോട് നാലാഴ്ചക്കകം കോടതിയിൽ ഹാജരാകണമെന്ന് മദ്രാസ് ഹൈകോടതി. ശനിയാഴ്ച പുതുക്കോട്ട മെയ്യപുരത്ത് ഗണേശോത്സവ ഘോഷയാത്ര പൊലീസ് വഴിതിരിച്ചുവിടുന്നതിനെതിരെ രാജ രംഗത്തിറങ്ങിയിരുന്നു.
പൊലീസുമായുണ്ടായ വാക്കേറ്റത്തിനിടെ കോടതി മണ്ണാങ്കട്ടയാണെന്നും മറ്റൊരു ഘട്ടത്തിൽ അസഭ്യ പ്രയോഗവും നടത്തി. പൊലീസിനെ വിമർശിച്ചതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഇതുമായി ബന്ധെപ്പട്ട് പുതുക്കോട്ട തിരുമയം പൊലീസ് രാജ ഉൾപ്പെടെ എട്ടു പേർക്കെതിരെ കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
