Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടതിയെ അവഹേളിച്ച...

കോടതിയെ അവഹേളിച്ച കേസിൽ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്​. രാജ മാപ്പപേക്ഷിച്ചു

text_fields
bookmark_border
കോടതിയെ അവഹേളിച്ച കേസിൽ  ബി.ജെ.പി ദേശീയ സെക്രട്ടറി  എച്ച്​. രാജ മാപ്പപേക്ഷിച്ചു
cancel

ചെന്നൈ: ഹൈകോടതിക്കെതിരെ അവഹേളന പരാമർശം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്​. രാജ നിരുപാധികം മാപ്പപേക്ഷിച്ചു. പുതുക്കോട്ട തിരുമയത്ത്​ വിനായക ചതുർഥി ​േഘാഷയാത്രക്ക്​ അനുമതി നിഷേധിച്ച പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ചാണ്​ രാജ ഹൈകോടതിയെയും പൊലീസിനെയും മോശം ഭാഷയിൽ രൂക്ഷമായി വിമർശിച്ചത്​. സംഭവം വിവാദമായതോടെ ജസ്​റ്റിസുമാരായ സി.ടി. ശെൽവം, നിർമൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്​ രാജക്കെതിരെ സ്വമേധയ കേസെടുത്തു.

തിങ്കളാഴ്​ച ഹൈകോടതിയിൽ ഹാജരായ എച്ച്​. രാജ പ്രത്യേക സാഹചര്യത്തിൽ വൈകാരികമായി ആവേശത്തിൽ പ്രകോപനപരമായി സംസാരിച്ചുപോയതാണെന്നും പിന്നീട്​ തെറ്റാണെന്ന്​ ബോധ്യപ്പെട്ടതായും ഇതിനായി നിരുപാധികം മാപ്പപേക്ഷിക്കുന്നതായും അറിയിച്ചു. ഇതേത്തുടർന്ന്​ കോടതി കേസ്​ അവസാനിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:h rajamalayalam newsderogatory remarksBJP
News Summary - BJP leader H Raja apologizes for derogatory remarks against judiciary -india news
Next Story