ജർമൻ പൗരത്വമുള്ള ധ്രുവ് റാഠി എസ്.ഐ.ആർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതെങ്ങനെ? പരാതി നൽകി ബിജെപി നേതാവ്
text_fieldsധ്രുവ് റാഠി ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടത്തിയ പ്രതിഷേധത്തിനിടെ
ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്കെതിരെ പരാതി നൽകി ബി.ജെ.പി നേതാവ്. ധ്രുവ് റാഠിയുടെ പൗരത്വത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി നേതാവ് ഭാസ്കർ റാവു ആണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറിയ്ക്ക് പരാതി നൽകിയത്. എസ്.ഐ.ആറിനെതിരെ നടക്കുന്ന സമരത്തിൽ ജർമൻ പൗരത്വമുള്ളയാൾ പങ്കെടുത്തതെങ്ങനെയെന്നും സമരത്തിൽ പങ്കെടുക്കാൻ അനുമതി വാങ്ങിയിരുന്നോയെന്നും അന്വേഷിക്കണമെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
എസ്.ഐ.ആറിൽ ക്രമക്കേട് ആരോപണം ഉയർന്നതിനെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമായിരുന്നു ബെംഗളുരൂവിൽ പ്രതിഷേധം അരങ്ങേറിയത്. സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ ട്രിബ്യൂണൽ പ്രതിഷേധത്തിൽ പങ്കെടുക്കാനായിട്ടാണ് ധ്രുവ് റാഠി ഇന്ത്യയിലെത്തിയത്. കൂടാതെ അഭിജിത് ദീപ്കെ, പ്രകാശ് രാജ്, ഐഷ ഘോഷ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. എസ്.ഐ.ആറിൽ പേരുകൾ ഒഴിവാക്കപ്പെട്ടവരുടെ വിഡിയോ സാക്ഷ്യങ്ങൾ പ്രദർശിപ്പിച്ചാണ് പ്രതിഷേധം.
ഒക്ടോബർ മൂന്നിന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട മൂന്ന് വനിതാ മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘ചപ്പൽ പ്രതിഷേധം’ എന്ന പേരിലും പരിപാടി സംഘടിപ്പിച്ചിരുന്നു. ഇത് ഏതെങ്കിലും പാർട്ടിയുടെ പരിപാടിയല്ലെന്നും രാജ്യത്തെ ഓരോ പൗരനും വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കണം എന്ന് തോന്നുന്ന ഓരോ ബി.ജെ.പിക്കാരനടക്കമുള്ള ഓരോ ഇന്ത്യക്കാരനും ഈ പ്രതിഷേധത്തിൽ അണിനിരക്കണമെന്നുമായിരുന്നു ധ്രുവ് റാഠി ജനങ്ങളോട് ആഹ്വാനം ചെയ്തത്.
എസ്.ഐ.ആറിന്റെ കരട് പട്ടികയിൽ തന്നെ രാജ്യവ്യാപകമായി 13 കോടിയോളം വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം തുടരാനാണ് സി.ജെ.പി തീരുമാനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

