പ്രതിപക്ഷ പാർട്ടികളെ ഉസാമ ബിൻലാദിനോട് താരതമ്യം ചെയ്ത് കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളെ ഉസാമ ബിൻലാദിനോട് താരതമ്യം ചെയ്ത് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. പ്രതിപക്ഷ പാർട്ടികളെ പാകിസ്താൻ ഭീകരൻ ഹാഫിസ് സഈദിനോട് താരതമ്യംചെയ്ത ബി.ജെ.പി ദേശീയ വക്താവ് സാമ്പിത് പത്രയുടെ പരാമർശം വിവാദമായതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
മാവോവാദികളെയും ജാതി രാഷ്ട്രീയത്തെയും ജന്മിത്വത്തെയും പിന്തുണച്ച് പ്രതിപക്ഷം എൻ.ഡി.എക്കെതിരെ സംഘം ചേരുകയാണ്. ഉസാമ ബിൻലാദിനെ പിന്തുണക്കുന്നവരാണ് അവരെന്നും മന്ത്രി ട്വിറ്ററിൽ കുറ്റപ്പെടുത്തി. പ്രതിപക്ഷ െഎക്യം നരേന്ദ്ര മോദി സർക്കാറിന് ഒരു ആഘാതവുമേൽപ്പിക്കില്ല. വികസനവുമായി മുന്നോട്ടുപോകുന്ന സർക്കാർ 2019ലെ തെരഞ്ഞെടുപ്പിനെ അനായാസം മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.
