കശ്മീരിൽ ബി.ജെ.പി നേതാവും സഹോദരനും വെടിയേറ്റ് മരിച്ചു
text_fieldsശ്രീനഗർ: ജമ്മുകശ്മീരിൽ ബി.ജെ.പി നേതാവും സഹോദരനും വെടിയേറ്റ് മരിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി അനിൽ പരിഹറും സഹോദരൻ അജിത് പരിഹറുമാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം എട്ട് മണിയോടെയാണ് സംഭവം.
കിഷ്ത്വാർ നഗരത്തിലെ തപൽ ഗലി മൊഹല്ലയിലുള്ള കടയടച്ച് വീട്ടിലേക്ക് വരുേമ്പാഴാണ് ഇരുവർക്കുമെതിരെ വെടിവെപ്പുണ്ടായത്. സംഭവത്തെ തുടർന്ന് കിഷ്ത്വാറിൽ കർഫ്യൂ പ്രഖ്യാപിച്ചു. അതേസമയം, അക്രമത്തിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ജമ്മുകശ്മീർ പൊലീസ് അറിയിച്ചു. വെടിയേറ്റയുടൻ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നിൽ ഭീകരരാണെന്ന് ബി.ജെ.പി ആരോപിച്ചു. 2008ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അനിൽ മൽസരിച്ചിട്ടുണ്ട്. ജമ്മു കശ്മീർ നാഷൻ പാന്തേഴ്സ് സ്ഥാനാർഥിയായിട്ടായിരുന്നു മൽസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
