Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുമതിയില്ലാതെ തിരംഗ യാത്ര നടത്തി; ബി.ജെ.പി നേതാവിനെതിരെ കേസ്

text_fields
bookmark_border
അനുമതിയില്ലാതെ തിരംഗ യാത്ര നടത്തി; ബി.ജെ.പി നേതാവിനെതിരെ കേസ്
cancel

ന്യൂഡൽഹി: അനുമതിയില്ലാതെ തിരംഗ യാത്ര നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്. ഡൽഹിയിലെ ബി.ജെ.പി നേതാവ് കുൽജീത് സിങ് ചഹലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കൊപ്പം യാത്രയിൽ പ​ങ്കെടുത്ത മറ്റ് ആറ് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഡൽഹിയിൽ വി.ഐ.പി സുരക്ഷാ പരിശോധന നടക്കുന്നതിനിടെയായിരുന്നു ബി.ജെ.പി നേതാവിന്റെ തിരംഗ യാത്ര.

വി.ഐ.പി സുരക്ഷാ പരിശോധന നടക്കുന്നതിനിടെ ബി.ജെ.പി നേതാവും അനുയായികളും തിരംഗ യാത്ര നടത്തുകയായിരുന്നുവെന്ന് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് അമൃത ഗുഗ്ലോത്ത് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ചാണ് തിരംഗയാത്ര സംഘടിപ്പിക്കപ്പെട്ടത്.

ബി.ജെ.പി ജനറൽ സെക്രട്ടറിയാണ് കുൽജീത് സിങ് ചഹൽ. തുഗ്ഹാൽക് റോഡ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി 186, 188 വകുപ്പുകൾ പ്രകാരമാണ് കേസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP Leader Booked for Conducting Tiranga Yatra Without Permission in Delhi
Next Story