Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിലാഫലകത്തിൽ പേരില്ല;...

ശിലാഫലകത്തിൽ പേരില്ല; യു.പിയിൽ ബി.ജെ.പി എം.പി എം.എൽ.എയെ ഷൂ ഉൗരി അടിച്ചു​

text_fields
bookmark_border
hhh
cancel

ലഖ്​നോ: യു.പിയിൽ വികസന പദ്ധതികൾ ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത യോഗത്തിൽ ബി.ജെ.പി എം.പിയും എം.എൽ.എയും തമ്മിൽ അടിപിടി. ശരത്​ ത്രിപാഠി എം.പിയും രാ​കേ​ഷ്​ സി​ങ്​ ബ​ാേ​ഘ​ൽ എം.എൽ.എയും തമ്മിലാണ്​ അടിപിടി നടന്നത്​. പ്രാദേശികമ ായി നിർമിച്ച റോഡി​​​​​​െൻറ ശിലാഫലകത്തിൽ ത​​​​​െൻറ പേര്​ വെക്കാതിരുന്നത്​ ശരത്​ ത്രിപാഠി എം.പി ചോദ്യം ചെയ് ​തതോടെയാണ്​ പ്രശ്​നങ്ങൾക്ക്​ തുടക്കമാവുന്നത്​.

എം.പിയുടെ പേര്​ വെക്കാതിരുന്നത്​ ത​​​​​െൻറ തീരുമാന പ്രകാരമാണെന്ന്​ രാ​കേ​ഷ്​ സി​ങ്​ ബ​ാേ​ഘ​ൽ എം.എൽഎ പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ആരംഭിച്ചു. ഇത്​ കൂടുതൽ വഷളാവുകയും പരസ്​പരം തെറിവിളിയിലേക്ക്​ നീങ്ങുകയും ചെയ്​തു. തുടർന്ന്​ എം.പി ത​​​​​െൻറ ഷൂ അഴിച്ചെടുത്ത്​ എം.എൽ.എയെ മർദ്ദിക്കുകയായിരുന്നു. എം.എൽ.എയുടെ തലക്കും മുഖത്തുമായായിരുന്നു മർദനം. എം.എൽ.എ എം.പിയെ തിരിച്ചും മർദിച്ചു.

തുടർന്ന്​ പൊലീസും മറ്റ്​ പ്രവർത്തകരും ഇട​പെട്ട്​ ഇരുവരെയും പിടിച്ച്​ മാറ്റുകയായിരുന്നു. പൊലീസും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരുമടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ജനപ്രതിനിധികളുടെ തമ്മിൽത്തല്ല്​. സാൻറ്​ കബീർ നഗറിൽ വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsThrashfightBJP LawmakersUttar Pradesh
News Summary - BJP Lawmakers Thrash Each Other With Shoes In Fight For Credit -india news
Next Story