Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാതിമാറി വിവാഹം;...

ജാതിമാറി വിവാഹം; ബി.ജെ.പി. എം.എല്‍.എയായ പിതാവ് ഭീഷണിപ്പെടുത്തിയെന്ന്​ മകൾ VIDEO

text_fields
bookmark_border
ജാതിമാറി വിവാഹം; ബി.ജെ.പി. എം.എല്‍.എയായ പിതാവ് ഭീഷണിപ്പെടുത്തിയെന്ന്​ മകൾ VIDEO
cancel

ന്യൂഡൽഹി: അന്യ മതത്തിൽപെട്ട യുവാവിനെ വിവാഹം കഴിച്ചതി​​​െൻറ പേരിൽ ബി.ജെ.പി. എം.എല്‍.എയായ പിതാവ് ഭീഷണിപ്പെടുത്ത ുന്നതായി മകളുടെ പരാതി. ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് സമൂഹമാധ്യങ് ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ദലിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവും സാക്ഷിയും ത മ്മില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. പിതാവ്​ അയച്ച ഗുണ്ടകളിൽ നിന്നും ഒളിച്ച്​ ജീവിക്കുകയാണ്​. സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം. ഭർത്താവിനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുന്നത്​ അവസാനിപ്പിക്കണം. സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ തങ്ങളെ അനുവദിക്കണമെന്നും സാക്ഷി ലൈവ്​ വിഡിയോയിലൂടെ അഭ്യർഥിച്ചു.

തനിക്കും ഭര്‍ത്താവിനും അദ്ദേഹത്തി​​​െൻറ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരനുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി വീഡിയോയിലൂടെ വ്യക്തമാക്കി.

മറ്റൊരു വിഡിയോയിൽ ത​​​െൻറയും ഭർത്താവി​​​െൻറയും ജീവൻ അപകടത്തിലാ​െണന്നും പൊലീസ്​ സുരക്ഷ നൽകണമെന്നും സാക്ഷി മിശ്ര ആവശ്യപ്പെട്ടു.

യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദമ്പതികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍.കെ പാണ്ഡെ അറിയിച്ചു. അതേസമയം സാക്ഷിയും ഭര്‍ത്താവും എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഡി.ഐ.ജി പ്രതികരിച്ചു. എന്നാല്‍ മകളുടെ ആരോപണത്തെ കുറിച്ച് എം.എല്‍.എ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsBJP lawmakerInter religion
News Summary - BJP Lawmaker's Daughter Alleges Threat To Life Over Marriage- India news
Next Story