Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ.ആർ വിഷയത്തിൽ രാജ്യവ്യാപക പ്രചാരണവുമായി ബിജെപി; റാലികളും ചർച്ചകളും സംഘടിപ്പിക്കും

text_fields
bookmark_border
എസ്.ഐ.ആർ വിഷയത്തിൽ രാജ്യവ്യാപക പ്രചാരണവുമായി ബിജെപി; റാലികളും ചർച്ചകളും സംഘടിപ്പിക്കും
cancel

ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണ (എസ്.ഐ.ആർ) നടപടിക്കെതിരായ പ്രതിപക്ഷ വിമർശനങ്ങളെ പ്രതിരോധിക്കാൻ രാജ്യവ്യാപക പ്രചാരണ പരിപാടിയുമായി ബി.ജെ.പി. ‘ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യവുമായി റാലികൾ, വാർത്താസമ്മേളനങ്ങൾ, ചർച്ചകൾ, ജനസമ്പർക്ക പരിപാടികൾ എന്നിവ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.

തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികൾക്കെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഭരണപക്ഷം ഇത്തരം ഒരു പ്രതിരോധ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്.ഐ.ആറിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. പ്രതിപക്ഷം പ്രചരിപ്പിക്കുന്ന തെറ്റായ വാദങ്ങൾ തുറന്നുകാട്ടാനും ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനും പാർട്ടി നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

രാജ്യത്ത് ബി.ജെ.പി സർക്കാർ നിലനിൽക്കുന്നതിനെ പ്രതിപക്ഷം എതിർക്കുകയാണെന്നും രാജ്യത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തുകയാണെന്നും പ്രചാരണത്തിലൂടെ സ്ഥാപിക്കാനാണ് പാർട്ടിയുടെ നീക്കം. ഇതിന്റെ ഭാഗമായി ദേശീയതലം മുതൽ ജില്ലാ തലം വരെ വാർത്താസമ്മേളനങ്ങൾ സംഘടിപ്പിക്കും. കൂടാതെ ബി.ജെ.പി രാജ്യസഭാംഗം തരുൺ ചുഗ്, കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, ശിവരാജ് സിങ് ചൗഹാൻ, ദേശീയ ജനറൽ സെക്രട്ടറി ഹരീഷ് ദ്വിവേദി എന്നിവർ നേതൃത്വം നൽകുന്ന പദയാത്രകൾ സംഘടിപ്പിക്കും. ഓരോ പദയാത്രയിലും 10,000 പേരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

എസ്.ഐ.ആർ വിഷയത്തിൽ ചർച്ചകൾ സംഘടിപ്പിക്കാനും സംവദിക്കാനും ദേശീയ ജനറൽ സെക്രട്ടറിമാരായ ബിപ്ലബ് ദേബ്, സ്മൃതി ഇറാനി, സതീഷ് പൂനിയ എന്നിവർക്കൊപ്പം കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, കിരൺ റിജിജു, പാർട്ടി ഭാരവാഹികളായ രോഹൻ ഗുപ്ത, അനിൽ ആന്റണി എന്നിവർ ഉൾക്കൊള്ളുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP Launches Nationwide Offensive Amid SIR Battle
Next Story