Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഞാനും കാവൽക്കാരൻ​;...

ഞാനും കാവൽക്കാരൻ​; തെരഞ്ഞെടുപ്പിന് മോദിയുടെ മുദ്രാവാക്യം

text_fields
bookmark_border
ഞാനും കാവൽക്കാരൻ​; തെരഞ്ഞെടുപ്പിന് മോദിയുടെ മുദ്രാവാക്യം
cancel

ന്യൂഡൽഹി: 2019ലെ പൊതു തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ പുതിയ മുദ്രാവാക്യം അവതരിപ്പിച്ച്​ പ്രധാനമന്ത്രി നരേന്ദ ്രമോദി. ഞാനും കാവൽക്കാരനാണെന്നാണ്​ ബി.ജെ.പിയുടെ പുതിയ മുദ്രാവാക്യം. ഇതുമായി ബന്ധപ്പെട്ട്​ പുതിയ വീഡിയോയും മ ോദി ട്വിറ്ററിലുടെ പുറത്ത്​ വിട്ടിട്ടുണ്ട്​. റഫാൽ അഴിമതിയുടെ പശ്​ചാത്തലത്തിൽ കാവൽക്കാരൻ കള്ളനാണെന്ന മുദ്രവാക്യം കോൺഗ്രസ്​ ഉയർത്തിയിരുന്നു.

നിങ്ങളുടെ കാവൽക്കാരൻ രാജ്യത്തെ സേവിക്കാനായി ശക്​തമായി രംഗത്തുണ്ട്​. പക്ഷേ ഞാൻ ഒറ്റക്കല്ല. രാജ്യത്തെ അഴിമതിയെ ചെറുക്കുന്ന എല്ലാവരും കാവൽക്കാരാണ്​. ഇന്ത്യയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്നവരും കാവൽക്കാരനാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

2014 നല്ല ദിനങ്ങൾ വരുന്ന എന്നതായിരുന്നു ബി.ജെ.പിയുടെ മുദ്രവാക്യം. ഏഴ്​ ഘട്ടങ്ങളിലായി രാജ്യത്ത്​ നടക്കുന്ന തെരഞ്ഞെടുപ്പിന്​ ഏപ്രിൽ 11നാണ്​ തുടക്കമാവുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsMain Bhi ChowkidarBJP
News Summary - BJP Launches "Main Bhi Chowkidar" Campaign-India news
Next Story