ബി.ജെ.പി ജനാധിപത്യത്തെ കൊന്നു; പഞ്ചാബ് അവരെ പിടിച്ചുകെട്ടും -കെജ്രിവാൾ
text_fieldsഅരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: ബി.െജ.പി ജനാധിപത്യത്തെ ഹൈജാക്ക് ചെയ്ത് കൊന്നുവെന്നും അവരുടെ വിജയരഥത്തെ പഞ്ചാബ് പിടിച്ചുകെട്ടുെമന്നും ആം ആദ്മി കൺവീനർ അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുകയാണ് ബി.ജെ.പിയെന്നും ന്യൂഡൽഹിയിൽ തന്റെ നിയമസഭാ മണ്ഡലത്തിൽ വോട്ടുകൾ വെട്ടിമാറ്റിയ അതേ നടപടി തന്നെ പശ്ചിമ ബംഗാളിൽ ആവർത്തിച്ചുവെന്നും കെജ്രിവാൾ ആരോപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പം കപൂർത്തല ഹൗസിൽ പഞ്ചാബ് എം.എൽ.എമാരെ അഭിസംബോധന ചെയ്യുകയായിരുന്നു കെജ്രിവാൾ.
ജനാധിപത്യം ഇന്ന് ഭീഷണിയിലാണ്. 2014ൽ നരേന്ദ്ര മോദി അനുകൂല തരംഗമുണ്ടായിരുന്നു. അതിൽ അവർ തെരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്തു. എന്നാൽ, തൊട്ടടുത്ത വർഷം ഡൽഹിയിൽ അവർ മൂന്ന് സീറ്റുകളിൽ മാത്രമാണ് വിജയം കണ്ടത്. പഞ്ചാബിൽ അധികാരത്തിൽ വന്നാൽ, അവർ സംസ്ഥാനത്തെ നശിപ്പിക്കുമെന്നും കെജ്രിവാൾ മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി മോദിയുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്നും പഞ്ചാബിനുശേഷം മോദി സർക്കാർ വീഴുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ കൂറുമാറിയ ഏഴ് രാജ്യസഭ എം.പിമാരുടെ സീറ്റുകൾ പഞ്ചാബിന് അർഹതപ്പെട്ടതാണെന്നും ബി.ജെ.പി പഞ്ചാബിൽനിന്ന് ആ സീറ്റുകൾ കൊള്ളയടിക്കുകയായിരുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.നേരത്തെ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട്, ബി.ജെപിയിലേക്ക് മാറിയ ആറ് രാജ്യസഭ എം.പിമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ഭഗവന്ത് മാൻ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

