മുസ്ലിം വനിത വോട്ടർമാരെ പരിഹസിച്ച് കർണാടക ബി.ജെ.പി VIDEO
text_fieldsബംഗളൂരു: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പോളിങ് പുരോഗമിക്കുന്നതിനിടെ മുസ്ലിം വനിത വോട്ടർമാരെ പരിഹസിച്ച് ബ ി.ജെ.പി. കർണാടക സംസ്ഥാന ഘടകത്തിെൻറ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് പരിഹാസം. ഡൽഹി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ക്യൂ നിൽക്കുന്ന മുസ്ലിം വനിത വോട്ടർമാർ വോട്ടർ ഐഡി കാർഡ് ഉയർത്തിക്കാണിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ‘‘രേഖകൾ സുരക്ഷിമായി സൂക്ഷിക്കൂ. എൻ.പി.ആർ നടപ്പാക്കുേമ്പാൾ വീണ്ടും കാണിക്കേണ്ടിവരും’’ എന്നാണ് കമൻറ്. ‘
"Kaagaz Nahi Dikayenge Hum" ! ! !
— BJP Karnataka (@BJP4Karnataka) February 8, 2020
Keep the documents safe, you will need to show them again during #NPR exercise.#DelhiPolls2020 pic.twitter.com/bEojjeKlwI
കാഗസ് നഹി ദേക്കേൻഗേ ഹം’ (ഞങ്ങൾ രേഖകൾ കാണിക്കില്ല) എന്നും എഴുതിയിട്ടുണ്ട്. ഇന്ത്യയൊട്ടുക്ക് സി.എ.എ-എൻ.ആർ.സി വരുദ്ധ സമരങ്ങളിൽ മുഴങ്ങിയ മുദ്രാവാക്യമാണ് ‘കാഗസ് നഹി ദേക്കേൻഗേ ഹം’ എന്നത്.
LATEST VIDEO:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
