Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാർ: ജെ.ഡി.യു...

ബിഹാർ: ജെ.ഡി.യു വകുപ്പുകൾക്ക്​ മേൽ അവകാശവാദവുമായി ബി.ജെ.പി; ചർച്ച തുടരുന്നു

text_fields
bookmark_border
ബിഹാർ: ജെ.ഡി.യു വകുപ്പുകൾക്ക്​ മേൽ അവകാശവാദവുമായി ബി.ജെ.പി; ചർച്ച തുടരുന്നു
cancel

പട്​ന: ബിഹാറിൽ മന്ത്രിസഭ രൂപീകരണത്തിനായി ബി.ജെ.പിയും ജെ.ഡി.യു തമ്മിലുള്ള ചർച്ചകൾ തുടരുന്നു. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ നിതീഷ്​ വിമുഖത കാണിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നുണ്ട്​. പക്ഷേ മുമ്പുണ്ടായിരുന്ന പിന്തുണ നിതീഷിന്​ തുടർന്നും നൽകുമെന്ന്​ ബി.ജെ.പി അറിയിച്ചതായാണ്​ വിവരം.

വകുപ്പുകളുടെ വിഭജനം സംബന്ധിച്ച ചർച്ചകളിൽ മുമ്പ്​ ജെ.ഡി.യു കൈവശം വെച്ചിരുന്ന ആഭ്യന്തരം, വിദ്യഭ്യാസം തുടങ്ങിയ വകുപ്പുകൾക്ക്​ മേൽ ബി.ജെ.പി അവകാശവാദമുന്നയിച്ചുവെന്നാണ്​ വാർത്തകൾ. എൻ.ഡി.എയിലെ ചെറുകക്ഷികൾക്കും മന്ത്രിസഭയിൽ പ്രതിനിധികളുണ്ടാവും.

നവംബർ 16ന്​ നിതീഷ്​ സർക്കാറി​െൻറ സത്യപ്രതിജ്ഞ നടത്താനാണ്​ നീക്കം നടക്കുന്നത്​. അതേസമയം, മറുപക്ഷത്ത്​ എൻ.ഡി.എയിലെ ചെറുകക്ഷികളെ അടർത്തിയെടുക്കാനുള്ള നീക്കങ്ങൾക്ക്​ ആർ.ജെ.ഡിയും തുടക്കമിട്ടുവെന്ന വാർത്തകളും പുറത്ത്​ വരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bihar election 2020JDUBJP
News Summary - BJP-JDU in talks to discuss new Nitish cabinet
Next Story