Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
yogi adityanath
cancel
Homechevron_rightNewschevron_rightIndiachevron_rightയോഗിക്കെതിരെ...

യോഗിക്കെതിരെ കരിമ്പുകർഷകരുടെ പടയൊരുക്കം; തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന്​ വിലയിരുത്തൽ

text_fields
bookmark_border

ന്യൂഡൽഹി: കർഷക സമരത്തി​ൽ ബി.ജെ.പിയും കേന്ദ്രസർക്കാറും ഉലയു​േമ്പാൾ യോഗി ആദിത്യനാഥിന്‍റെ കോട്ടയായ ഉത്തർപ്രദേശിലും പ്രകമ്പനം. അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേയാണ്​ യു.പി സർക്കാറിനെതിരെ കരിമ്പുകർഷകരുടെ പടയൊരുക്കം.

കരിമ്പുകർഷകർക്കിടയിൽ ബി.ജെ.പിക്കും സംസ്​ഥാന സർക്കാറിനുമുള്ള അവമതിപ്പ്​ ​ഇതിനോടകം നേതൃത്വത്തിൽ ചർച്ചയായികഴിഞ്ഞു. കേന്ദ്രമന്ത്രി സഞ്​ജീവ്​ ബല്യൻ ഉൾപ്പെടെ നാലു ലോക്​സഭ എം.പിമാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ആശങ്ക അറിയിച്ചു. ബി.ജെ.പിയുടെ കിസാൻ മോർച്ച നേതാവും ​ഫത്തേപുർ സിക്രി എം.പിയുമായ രാജ്​കുമാർ ചഹർ, ബുലന്ദ്​ശഹർ എം.പി ഭോല സിങ്​, ഭാഗ്​പത്​ എം.പി സത്യപാൽ സിങ്​ എന്നിവരാണ്​ മറ്റു നേതാക്കൾ.

സംസ്​ഥാനം നിശ്ചയിച്ച താങ്ങുവില ഉയർത്തണമെന്നും മറ്റു പ്രശ്​നങ്ങൾ പരിഹരിക്കണമെന്നുമാണ്​ കരിമ്പ്​ കർഷകരുടെ ആവശ്യം. സംസ്​ഥാന സർക്കാർ നിശ്ചയിച്ച തുകയുടെ അടിസ്​ഥാനത്തിലാണ്​ കർഷകരിൽനിന്നും പഞ്ചസാര മില്ലുകൾ കരിമ്പ്​ വാങ്ങുന്നത്​. ഇത്​ ഉയർത്തണമെന്നാണ്​ കർഷകരുടെ ആവശ്യം.


കഴിഞ്ഞ കുറച്ചുവർഷങ്ങളായി സംസ്​ഥാന സർക്കാർ നിശ്ചയിച്ച വില ഉയർത്തിയിട്ടില്ലെന്നതാണ്​ പ്രധാന വിമർശനം. യോഗി ആദിത്യനാഥും എം.പിമാരും മറ്റു നേതാക്കളും നടത്തിയ ചർച്ചയിൽ കരിമ്പുകർഷകരുടെ ബി.ജെ.പി വിരോധമായിരുന്നു പ്രധാന ചർച്ച. തെര​െഞ്ഞടുപ്പ്​ അടുത്തതോടെ കർഷകരുടെ പ്രശ്​നം ഉയർത്തിക്കാട്ടി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

നിലവിൽ ബി.ജെ.പിക്കും കേന്ദ്രത്തിനും എതിരെ കർഷക പ്രക്ഷോഭം നടക്കുന്നതിനിടെ കരിമ്പ്​ കർഷകർ കൂടി സമരവുമായി എത്തിയാൽ സർക്കാറിനും ബി.ജെ.പിക്കും കനത്ത നഷ്​ടം നേരിടേണ്ടിവരുമെന്നും നേതാക്കൾ യോഗിയെ അറിയിച്ചു. അതേസമയം, കരിമ്പുകർഷകർക്കായി നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കി വരുന്നുണ്ടെന്നാണ്​ സംസ്​ഥാന സർക്കാറിന്‍റെ പ്രതികരണം.

ബി.ജെ.പി നടത്തിയ സർവേയിൽ യോഗി സർക്കാറിനും കേന്ദ്രത്തിനും ബി.ജെ.പിക്കും കർഷകക്കിടയിൽനിന്ന്​ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമെന്നാണ്​ വിലയിരുത്തൽ. കൂടാതെ പടിഞ്ഞാറൻ യു.പിയിലെ കർഷകരിൽ ഭൂരിഭാഗവും കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തെ പിന്തുണക്കുന്നുണ്ടെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sugarcane farmersBJPYogi Adityanath
News Summary - BJP is worried as anger grows among sugarcane farmers in western UP
Next Story