രാജ്യവ്യാപക സാന്നിധ്യമുള്ള പാർട്ടി ബി.ജെ.പി മാത്രമെന്ന് മോദി
text_fieldsന്യൂഡൽഹി: ദേശവ്യാപകമായി ജനബന്ധമുള്ള ഏക പാർട്ടി ബി.ജെ.പിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് എം.പിമാരും രണ്ടു മുറിയും മാത്രം ഉണ്ടായിരുന്ന ബി.ജെ.പി ഇന്ന് രാജ്യത്തിെൻറ ഓരോ മുക്കിലും മൂലയിലും സാന്നിധ്യമുള്ള പാർട്ടിയായി. ബിഹാറിൽ അധികാരം നിലനിർത്താൻ കഴിഞ്ഞത് ആഘോഷിക്കാൻ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ ചടങ്ങിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ചൊവ്വാഴ്ച തുടർന്ന അനിശ്ചിതത്വം മൂലം മാറ്റിവെച്ച ആഘോഷമാണ് വിജയം ഉറപ്പിച്ച ശേഷം നടന്നത്. മധ്യപ്രദേശിലും ഗുജറാത്തിലും തെലങ്കാനയിലും ലഡാക്കിലുമെല്ലാം ബി.ജെ.പിക്ക് ജയമാണ്. ബി.ജെ.പി ചെയ്യുന്നത് എന്താണെന്ന് രാജ്യത്തെ ജനങ്ങൾ കാണുന്നുണ്ട്. പാർട്ടിയുടെ ലക്ഷ്യം, പരിശ്രമം, അർപ്പണം എന്നിവയെല്ലാം തിരിച്ചറിഞ്ഞ് ആത്മാർഥതക്ക് പ്രതിഫലം നൽകുകയാണ് ജനങ്ങൾ ചെയ്യുന്നത്. വികസനവും പുരോഗതിയും മാത്രം അടിസ്ഥാനപ്പെടുത്തി ആളുകളെ തെരഞ്ഞെടുക്കണമെന്നാണ് ജനങ്ങളുടെ നിശ്ചയം. ഭാവി തെരഞ്ഞെടുപ്പുകളിലും വികസനമായിരിക്കും അടിസ്ഥാനം. ജനാധിപത്യത്തെ ഇത്രമേൽ വിശ്വസിക്കുന്ന മറ്റൊരു രാജ്യമില്ല -മോദി പറഞ്ഞു.
പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് തുടങ്ങി മുതിർന്ന നേതാക്കൾ ബി.ജെ.പി ആസ്ഥാനത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

