ബി.ജെ.പി നേതാക്കൾ ഇസഡ് പ്ലസ് സുരക്ഷയുെട മറവിൽ പണം കടത്തുന്നുവെന്ന് മമത
text_fieldsകൊൽക്കത്ത: ഇസഡ് പ്ലസ് സുരക്ഷയുള്ള ബി.ജെ.പിയുെട നേതാക്കൾ സുക്ഷ്പരിശോധന ഒഴിവാക്കി സംസ്ഥാനത്തേക്ക് പണം കടത്തുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കഴിഞ്ഞ ദിവസം ബി.ജെ.പി സ്ഥാനാർഥിയുെട കാറിൽ നിന്ന് കോടിക് കണക്കിന് രൂപ പിടിച്ചെടുത്തു. ഇപ്പോഴും ഇസഡ് പ്ലസ്, വൈ പ്ലസ്, ബി.ജെ.പി പ്ലസ് സുരക്ഷയുള്ള ബി.ജെ.പിയുടെ നേതാക്ക ൾ അവരുടെ സുരക്ഷയുടെ മറവിൽ പൊലീസ് വാഹനത്തിൽ നിരവധി പെട്ടികളിൽ പണം കടത്തുകയാണെന്നും മമത ആരോപിച്ചു.
ബംഗാളിലെ ചിത്രകൂടത്തിൽ റാലിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ നിന്ന് ഒരു പെട്ടി എടുത്ത് സമീപത്ത് നിർത്തിയിട്ട കാറിൽ െകാണ്ടുവെച്ചിരുന്നു. ഇതിൻെറ ദൃശ്യങ്ങൾ പ്രചരിക്കുകയും ബി.ജെ.പി പണം കടത്തുകയാണെന്ന് ആരോപണമുയരുകയും ചെയ്തിരുന്നു. ഈ സംഭവമാണ് മമത സൂചിപ്പിച്ചത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സാമൂഹിക വിരുദ്ധർക്ക് ബൂത്തുപിടിക്കാനായി ബി.ജെ.പി പണം നൽകി. അവർക്ക് ഭക്ഷണവും വെള്ളവും നൽകി. ഇത് തെരഞ്ഞെടുപ്പാണോ എന്നും മമത ചോദിച്ചു.
മാധ്യമങ്ങളോ തെരഞ്ഞെടുപ്പ് ഓഫീസറോ ഫോട്ടോകളെടുക്കുന്നത് പെരുമാറ്റച്ചട്ടത്തിൽ അനുവദിക്കുന്നുണ്ട്. എന്നാൽ പ്രധാനമന്ത്രി ഉള്ളിടത്ത് എന്തുകൊണ്ടാണ് മാധ്യമങ്ങളേയോ തെരഞ്ഞെടുപ്പ് ഓഫീസറേയോ വിലക്കുന്നത്? ഒരു ദിവസം ഒരു പെട്ടിയുടെ ചിത്രം പുറത്തുവന്നു. ഇങ്ങെന എത്രയെത്ര പെട്ടികൾ ബംഗാളിലേക്ക് ബി.ജെ.പി കൊണ്ടു വന്നിട്ടുണ്ടെന്ന് ആർക്കറിയാം? - മമത ചോദിച്ചു.
കഴിഞ്ഞ ദിവസം ബംഗാളിലെ ഗട്ടാൽ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുെട വാഹനത്തിൽനിന്ന് 1.13 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തിരുന്നു. മുൻ െഎ.പി.എസ് ഒാഫിസറും തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തി ഗട്ടാലിൽ സ്ഥാനാർഥിയായ ഭാരതി ഘോഷിെൻറ കാറിൽനിന്നാണ് വ്യാഴാഴ്ച രാത്രി പതിനൊേന്നാടെ പണം കണ്ടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
