Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക്സഭ തെര​ഞ്ഞെടുപ്പിൽ ബി.ജെ.പിയെ തുരത്തണം- സ്റ്റാലിൻ

text_fields
bookmark_border
mk stalin
cancel
camera_alt

എം.കെ. സ്റ്റാലിൻ

ചെന്നൈ: 7.5 ലക്ഷം കോടിയുടെ വിവിധ ക്രമക്കേടുക​ളെക്കുറിച്ച സി.എ.ജി റിപ്പോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തതിനെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തുരത്തണമെന്നും ‘സ്‌പീക്കിങ് ഫോർ ഇന്ത്യ’ പോഡ്‌കാസ്റ്റിന്റെ രണ്ടാം എപ്പിസോഡിൽ സ്റ്റാലിൻ പറഞ്ഞു.

ബി.ജെ.പിയുടെ ‘വർഗീയ, വിഭജന, സ്വേച്ഛാധിപത്യ, കോർപറേറ്റ് രാഷ്ട്രീയം അവസാനിപ്പിക്കാൻ ഒന്നിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.ഇൻഡ്യ സഖ്യം അഴിമതിക്കാരുടേതാണെന്ന് ആരോപിക്കുന്ന മോദി, തന്റെ ഭരണത്തിലെ അഴിമതി തുറന്നുകാട്ടുന്ന സി.എ.ജി റിപ്പോർട്ടിനെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്ന് സ്റ്റാലിൻ ചോദിച്ചു.

അയോധ്യ വികസനപദ്ധതി മുതൽ ആയുഷ്മാൻ ഭാരത് വരെ 7.5 ലക്ഷം കോടിയുടെ ക്രമക്കേട് നടന്നതായ സി.എ.ജി റിപ്പോർട്ട് ഉദ്ധരിച്ചായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ദരിദ്രർക്കും കീഴാളർക്കുമെതിരെയാണ് മോദി പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP in the Lok Sabha elections To be chased- Stalin
Next Story